തെരഞ്ഞെടുപ്പിൽ ഇരട്ടി മധുരം; കൊല്ലത്ത് മത്സരിച്ച ദമ്പതികൾക്ക് വിജയം
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയായ നിഖിൽ മനോഹർ വിജയിച്ചത്
Update: 2025-12-13 07:22 GMT
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ കൊല്ലം പോരുവഴിയിൽ ദമ്പതികൾക്ക് ഇരട്ടി മധുരം. തെരഞ്ഞെടുപ്പിൽ മത്സരിച്ച ഭാര്യയും ഭർത്താവും വിജയം സ്വന്തമാക്കി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയായ നിഖിൽ മനോഹർ വിജയിച്ചത്. പോരുവഴി പഞ്ചായത്ത് എട്ടാം വാർഡിൽ മത്സരിച്ച ഭാര്യ രേഷ്മ നിഖിലും വിജയിച്ചു.
അതേസമയം, കൊല്ലം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ലീഡ് നിലനിർത്തി. 20 ഇടത്ത് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ഏഴിടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്.