ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം; ഐപിസി 124 ചുമത്താനുള്ള കാരണം കോടതി പരിശോധിക്കും

സംസ്ഥാനത്ത് ആദ്യമായാണ് ഈ വകുപ്പ് ഏതെങ്കിലും കേസിൽ ചുമത്തപ്പെടുന്നത്

Update: 2023-12-13 04:39 GMT

ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഗവർണർക്കെതിരായ പ്രതിഷേധത്തിൽ ഏഴ് പേർക്കെതിരെ ഐ.പി.സി 124 വകുപ്പ് ചുമത്താനുള്ള കാരണം പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ വിശദീകരിക്കും. രാഷ്‌ട്രപതി, ഗവർണർ എന്നിവർക്ക് നേരെ ആക്രമണം നടത്തുക, ഇവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങൾക്കാണ് ഈ വകുപ്പ് ചുമത്തുക. എന്നാൽ ഗവർണറുടെ സഞ്ചാരം തടസ്സപ്പെടുത്തുന്നത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തലാകുമോ എന്ന് കോടതി ചോദിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് പ്രോസിക്യൂഷൻ വിശദീകരണം നൽകുക.

സംസ്ഥാനത്ത് ആദ്യമായാണ് ഈ വകുപ്പ് ഏതെങ്കിലും കേസിൽ ചുമത്തപ്പെടുന്നത്. ഒപ്പം ഏഴ് പേരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ഇന്നലെ അഞ്ചുപേർക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ 124 വകുപ്പ് ചുമത്തപ്പെട്ട ആറുപേരെ റിമാൻഡിൽ വിടുകയും ഒരാൾക്ക് ഇന്ന് അഞ്ചുമണി വരെ ഇടക്കാല ജാമ്യം നൽകുകയുമാണ് കോടതി ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷയിലാണ് വാദം കേൾക്കുക.

Advertising
Advertising

എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഗവർണറുടെ വാഹനത്തിന് 76,357 രൂപയുടെ നാശനഷ്ടമുണ്ടായെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അതേസമയം, സമരം തുടരുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചതോടെ ഗവർണർ സർക്കാർ പോര് മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. . ക്യാമ്പസുകളില്‍ എത്തിയാല്‍ ഗവർണറെ തടയുന്നതിനൊപ്പം കരിങ്കൊടി പ്രതിഷേധം തുടരാനാണ് എസ് എഫ് ഐ തീരുമാനം. പ്രതിഷേധം ഉണ്ടാകുമ്പോള്‍ ഗവർണർ കാറില്‍ നിന്ന് പുറത്തിറങ്ങിയത് ശരിയാണോ എന്ന് ചോദിച്ച മന്ത്രി പി.രാജീവ് എസ് എഫ് ഐ സമരത്തെ ന്യായീകരിച്ചു.

എസ്എഫ്ഐ ഗവർണർ പോരിനപ്പുറം ഗവർണർ സർക്കാർ പോരിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സിപിഎം നിർദ്ദേശപ്രകാരമാണ് കടുത്ത പ്രതിഷേധവുമായി എസ് എഫ് ഐ രംഗത്ത് വന്നിരിക്കുന്നത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News