മുസ്‌ലിംകളില്‍ നിന്ന് കൂടുതൽ അംഗങ്ങളെ റിക്രൂട്ട് ചെയ്യണമെന്ന് സി.പി.എം

ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് പാർട്ടിക്കെതിരായിരുന്നു. മുസ്‌ലിം സമുദായത്തിൽ ഏകീകരണമുണ്ടാക്കി ഇടതുപക്ഷ വിരുദ്ധത ഉറപ്പാക്കാനാണ് ഇമാഅത്തെ ഇസ്‌ലാമി ശ്രമിച്ചത്. ലീഗിന്റെ പിന്തുണയും ഇതിനു കിട്ടി.

Update: 2021-09-02 14:48 GMT
Editor : ubaid | By : Web Desk

മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽനിന്നും കൂടുതൽ അംഗങ്ങളെ റിക്രൂട്ട് ചെയ്യണമെന്ന് സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് പാർട്ടിക്കെതിരായിരുന്നു. മുസ്‌ലിം സമുദായത്തിൽ ഏകീകരണമുണ്ടാക്കി ഇടതുപക്ഷ വിരുദ്ധത ഉറപ്പാക്കാനാണ് ഇമാഅത്തെ ഇസ്‌ലാമി ശ്രമിച്ചത്. ലീഗിന്റെ പിന്തുണയും ഇതിനു കിട്ടി. കാന്തപുരം വിഭാഗം വലിയ പിന്തുണയാണ് പാർട്ടിക്കു നൽകിയത്. മറ്റു മുസ്‌ലിം സംഘടനകൾ തീവ്രമായ ഇടതുപക്ഷ വിരുദ്ധത പ്രകടിപ്പിച്ചില്ല. മുസ്‌ലിം ഏകീകരണ ശ്രമങ്ങളെ ഇത് പരാജയപ്പെടുത്തിയെന്നും റിപ്പോർട്ടിൽ വിവരിക്കുന്നു. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഏകീകരണമുണ്ടാക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിച്ചതുകൊണ്ടാണ് ലീഗിന് മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ ജയിക്കാനായതെന്നും റിപ്പോര്‍ട്ടിലുണ്ട്. 

Advertising
Advertising



പാർട്ടിയുടെ സ്വാധീനമേഖലകളിൽ തള്ളിക്കയറാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ പരാജയപ്പെടുത്തണം. പുതിയ മേഖലകളിൽ ബി.ജെ.പി സ്വാധീനം വർധിപ്പിച്ചത് എവിടെയാണെന്ന് പ്രത്യേകം പരിശോധിച്ച് തിരുത്തൽ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂലൈ 9, 10 തീയതികളിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭകളെ പാർട്ടിക്കെതിരെ ഉപയോഗിക്കാൻ യു.ഡി.എഫിനു കഴിയാത്തത് നേട്ടമായെന്നും റിപ്പോർട്ടിൽ പറയുന്നു. എൻ.എസ്.എസാണ് ഏറ്റവും വലിയ ഇടതുപക്ഷ വിരുദ്ധത തിരഞ്ഞെടുപ്പിൽ കാണിച്ചത്. ശബരിമല വിവാദം വീണ്ടും ഉയർത്താൻ യു.ഡി.എഫ് നടത്തിയ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ എൻ.എസ്.എസ് മടിച്ചില്ല.



കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരുമായി നിസഹകരണ മനോഭാവമാണ് എൻ.എസ്.എസിന് ഉണ്ടായിരുന്നത്. അവരുടെ വിമർശനങ്ങൾക്കു മറുപടി പറയുമ്പോൾ തന്നെ ഏറ്റുമുട്ടൽ ഒഴിവാക്കുന്ന തരത്തിലായിരുന്നു പാർട്ടി സ്വീകരിച്ച നിലപാട്. നായർ സമുദായത്തിലെ പുരോഗമനവാദികൾ പാർട്ടിക്കൊപ്പം നിന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടിനൊപ്പം സമുദായത്തെ അണിനിരത്താൻ കഴിയാത്ത തരത്തിൽ ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരായ നിലപാട് എസ്.എൻ.ഡി.പി സ്വീകരിച്ചില്ല.




Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News