പിഴത്തുക കൂട്ടിയ ശേഷം അപകട മരണങ്ങളില്‍ 25 ശതമാനം കുറവുണ്ടായെന്ന് ഗതാഗതവകുപ്പ്

സംസ്ഥാന സർക്കാരിന്‍റെ സേഫ് കേരള പദ്ധതിയും അപകട നിരക്ക് കുറയാന്‍ കാരണമായി

Update: 2021-08-11 02:31 GMT

നിയമലംഘനങ്ങളുടെ പിഴത്തുക വര്‍ധിപ്പിച്ചത് വാഹന അപകടങ്ങളും മരണവും കുറക്കാന്‍ സഹായകമായെന്ന് ഗതാഗത വകുപ്പ്. പിഴത്തുക കൂട്ടിയ ശേഷം അപകട മരണങ്ങളില്‍ 25 ശതമാനം കുറവ് ഉണ്ടായെന്നാണ് കണക്ക്. സംസ്ഥാന സർക്കാരിന്‍റെ സേഫ് കേരള പദ്ധതിയും അപകട നിരക്ക് കുറയാന്‍ കാരണമായി.

2019ല്‍ സംസ്ഥാനത്തുണ്ടായത് 41,411 വാഹനാപകടങ്ങള്‍. 4440 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എന്നാല്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി അതേവര്‍ഷം സെപ്തംബറില്‍ നിലവില്‍ വന്ന ശേഷമുള്ള കണക്ക് കാണുക. 2020ല്‍ ആകെ വാഹന അപകടങ്ങുടെ എണ്ണം 27,877. മരണം 2979. ഈ വര്‍ഷം മെയ് വരെയുള്ള കണക്കു പ്രകാരം 14,763 അപകടങ്ങളിലായി 1543 പേര്‍ക്ക് ജീവഹാനിയുണ്ടായി. മോട്ടോര്‍ വാഹന നിയമ ഭേദഗതി നിലവില്‍ വന്ന ശേഷമുള്ള 22 മാസത്തെ കണക്ക് നോക്കിയാല്‍ അപകടങ്ങളുടെ എണ്ണത്തില്‍ മുന്‍കാലത്തെക്കാള്‍ 22.7 ശതമാനവും അപകട മരണങ്ങളില്‍ 25.5 ശതമാനത്തിന്‍റെയും കുറവുണ്ടായി. മരിക്കുന്നതില്‍ ഏറെയും ചെറുപ്പക്കാരാണെന്നതാണ് വസ്തുത. ബൈക്ക് റേസിങ്ങും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News