കുറ്റിച്ചിറ കുളത്തിൽ മുങ്ങിമരണങ്ങൾ തുടർക്കഥയാകുന്നു; സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്ന് നാട്ടുകാർ
ഇന്നലെ ഒരു വിദ്യാർത്ഥി കൂടെ കുളത്തിൽ മുങ്ങി മരിച്ചതോടെയാണ് പ്രതിഷേധം ശക്തമാകുന്നത്
കോഴിക്കോട്: നിരവധി ആളുകൾ നീന്താൻ എത്തുന്ന കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ മുങ്ങി മരണങ്ങൾ തുടർക്കഥയാകുന്നു. സ്ഥലത്ത് ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതും, നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതും അപകടം വർദ്ധിപ്പിക്കുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. ഇന്നലെ ഒരു വിദ്യാർത്ഥി കൂടെ കുളത്തിൽ മുങ്ങി മരിച്ചതോടെയാണ് പ്രതിഷേധം ശക്തമാകുന്നത്.
കോഴിക്കോട് നഗരത്തിലുള്ള കുറ്റിച്ചിറ കുളം, കുട്ടികളും മുതിർന്നവരും നീന്താനും, നീന്തൽ പരിശീലിക്കാനും ഒരുപോലെ ആശ്രയിക്കുന്ന സ്ഥലമാണ്. കുറ്റിച്ചിറ കുളത്തിന്റെ നവീകരണത്തിന് പിന്നാലെയാണ് ഇവിടേക്ക് ആളുകൾ കൂടുതലായി എത്തി തുടങ്ങിയത്. എന്നാൽ ഇത് മുന്നിൽ കണ്ടുള്ള ആവശ്യമായ സുരക്ഷ ഇവിടെയില്ല എന്ന് പ്രദേശവാസികൾ പറയുന്നു. നീന്താൻ എത്തിയ നിരവധി പേരാണ് കഴിഞ്ഞ കാലങ്ങളിലായി കുറ്റിച്ചിറയിൽ മുങ്ങിമരിച്ചത്.
നന്നായി നീന്തൽ അറിയുന്നവർക്ക് മുന്നിൽ പോലും ഇവിടെ അപകടം പതിയിരിക്കുന്നതായ അനുഭവസ്ഥർ പറയുന്നു. കോർപ്പറേഷൻ കീഴിലുള്ള കുളത്തിൽ അടിയന്തരമായി പ്രശ്‌നപരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നീന്താൻ എന്തുന്നവർ സ്വയം ജാഗ്രത പാലിക്കണമെന്നും നാട്ടുകാർ പറയുന്നു.
watch video: