മകളെ പീഡിപ്പിച്ച പിതാവിന് 35 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ

വീട്ടിലുണ്ടായിരുന്ന അമ്മ ജോലിക്ക് പോയ സന്ദര്‍ഭത്തിലും സഹോദരന്‍ കളിക്കാന്‍ പോയപ്പോഴുമാണ് പിതാവ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നത്.

Update: 2021-12-17 12:36 GMT
Editor : ijas

ഒന്‍പത് വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 35 വർഷം കഠിനതടവിന് കോടതി ശിക്ഷ വിധിച്ചു. തൊടുപുഴ പോക്സോ കോടതിയുടേതാണ് വിധി. 35 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. 41കാരനായ തൊടുപുഴ സ്വദേശിയാണ് പ്രതിയായ പിതാവ്. 2014 ലാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസില്‍ പഠിക്കുന്ന മകളെയാണ് പിതാവ് പീഡനത്തിനിരയാക്കിയത്. വീട്ടിലുണ്ടായിരുന്ന അമ്മ ജോലിക്ക് പോയ സന്ദര്‍ഭത്തിലും സഹോദരന്‍ കളിക്കാന്‍ പോയപ്പോഴുമാണ് പിതാവ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നത്.

2014 മെയ് 24നും അതിനു മുമ്പ് വിവിധ തിയതികളിലുമായാണ് പീഡനത്തിനിരയാക്കിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട കുട്ടി പീഡന വിവരം അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വനിതാ ഹെല്‍പ്പ് ലൈന്‍ വഴിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്. അമ്മയും മുത്തശ്ശിയും ഉള്‍പ്പെടെ പതിമൂന്ന് പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ടി.വി വാഹിദ ഹാജരായി.

Advertising
Advertising
Full View

പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടിയാണ് പീഡനത്തിനിരയായതെന്നതിനാല്‍ ബലാല്‍സംഗത്തിന് പത്ത് വര്‍ഷം തടവും അന്‍പതിനായിരും രൂപ പിഴയായും ശിക്ഷയുണ്ട്. ആവര്‍ത്തിച്ചുള്ള കുറ്റക്യതത്തിന് പത്ത് വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചു. പ്രതി കുട്ടിയുടെ രക്ഷകര്‍ത്താവായതിനാല്‍ 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായുള്ളത്. ഇതെല്ലാം ഒരുമിച്ച് ഉള്‍പ്പെടുത്തിയാണ് 35 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചത്. ശിക്ഷ ഒരേകാലയളവില്‍ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

രക്ഷകര്‍ത്താവ് പീഡനത്തിനിരയാക്കിയതിനാല്‍ പെണ്‍കുട്ടിയുടെ ഭാവി സംരക്ഷിക്കുന്നതിന് വേണ്ടി സര്‍ക്കാരിന്‍റെ കോംമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News