സാമ്പത്തിക പ്രതിസന്ധി; ഒരു ദിവസം പിന്‍വലിക്കാവുന്ന ശമ്പളത്തിന് പരിധി ആലോചനയില്‍

വൈദ്യുതി പരിഷ്കാരങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് 4600 കോടി രൂപ ലഭിച്ചാല്‍ നാളെ തന്നെ ശമ്പളം നല്‍കാനാവും. ഇല്ലെങ്കിലാണ് പരിധി ഏര്‍പ്പെടുത്താനുള്ള ആലോചന

Update: 2024-03-03 08:08 GMT

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ദിവസം പിന്‍വലിക്കാവുന്ന ശമ്പളത്തിന് പരിധി ഏര്‍പ്പെടുത്താനും ആലോചന. വൈദ്യുതി പരിഷ്കാരങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് 4600 കോടി രൂപ ലഭിച്ചാല്‍ നാളെ തന്നെ ശമ്പളം നല്‍കാനാവും. ഇല്ലെങ്കിലാണ് പരിധി ഏര്‍പ്പെടുത്താനുള്ള ആലോചന.

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. ഒരു പാദത്തില്‍ ഓവര്‍ ഡ്രാഫ്റ്റിലുടെ കടന്ന് പോകാവുന്ന ദിനങ്ങളും ഇനി കുറവാണ്. ഇത് ക്രമീകരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇടിഎസ്ബി (എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട്‌) മരവിപ്പിച്ച് ജീവനക്കാരുടെ ശമ്പളം കൈമാറുന്നത് ഇതുവരെ തടഞ്ഞത്. എന്നാല്‍ പ്രശ്നം സാങ്കേതികമാണെന്നാണ് ഇപ്പോഴും സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരിക്കുന്നത്. 

Advertising
Advertising

നാളെയോടെ ജീവനക്കാരുടെ ശമ്പളം പിന്‍വലിക്കാവുന്ന സാഹചര്യം ഒരുക്കാമെന്നാണ് ധനവകുപ്പിന്‍റെ പ്രതീക്ഷ. വൈദ്യുതി പരിഷ്കാരങ്ങളുടെ പേരില്‍ ലഭിക്കാനുള്ള 4600 കോടി രൂപ നാളെ ലഭിക്കുമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. ഇതിലൂടെ ശമ്പളം നല്‍കിയാലും ട്രഷറി വീണ്ടും ഓവര്‍ഡ്രാഫ്റ്റിലേക്ക് പോകുന്നതും ഒഴിവാക്കാനാവും. ഇല്ലെങ്കിലാണ് പ്രതിദിനം പിന്‍വലിക്കാവുന്ന ശമ്പളത്തിന് പരിധി ഏര്‍പ്പെടുത്തുന്നത് ആലോചിക്കുന്നത്.

കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഈ മാസം 13000 കോടി രൂപ ആകെ ലഭിക്കാനുണ്ട്. ഇത് ഘട്ടം ഘട്ടമായാണ് ലഭിക്കേണ്ടത്. ഇത് പരമാവധി വേഗത്തിലാക്കാന്‍ കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടത്തും.   

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News