വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍; തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി കേരളത്തിലെത്തിച്ചു

ഒരാഴ്ചക്കുള്ളിൽ വിലവർധനവ് തടയുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പി.പ്രസാദ് മീഡിയവണിനോട് പറഞ്ഞു

Update: 2021-11-25 08:05 GMT

സംസ്ഥാനത്ത് പച്ചക്കറി വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍. ഹോർട്ടികോർപ്പ് വഴി തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി തിരുവനന്തപുരത്ത് എത്തിച്ചു. ഒരാഴ്ചക്കുള്ളിൽ വിലവർധനവ് തടയുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പി.പ്രസാദ് മീഡിയവണിനോട് പറഞ്ഞു.

തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ സംസ്ഥാനത്ത് എത്തിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ തമിഴ്നാട്ടിൽ നിന്ന് 20 ടൺ പച്ചക്കറി തിരുവനന്തപുരം ആനയറ ചന്തയിൽ എത്തിച്ചു. ഇത് ഹോർട്ടികോർപ്പ് വഴി തെക്കൻ ജില്ലകളിൽ വിതരണം ചെയ്യും.

ഹോർട്ടികോർപ്പിന്‍റെയും വി.എഫ്.പി.സി.കെയുടെയും പ്രവർത്തന രീതികളിൽ അഴിച്ചുപണി നടത്തും. ഇരു സ്ഥാപനങ്ങൾക്കും കാലാനുചിതമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കനത്ത മഴയിൽ കൃഷി നശിച്ചവർക്ക് അടിയന്തരമായി പച്ചക്കറി തൈകൾ നൽകാനും നിർദേശം നൽകി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News