സർക്കാരിന് ഗവർണറുടെ മറുപടി; പരിസ്ഥിതി ദിന പരിപാടി വിവാദ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി തുടങ്ങി ഗവർണർ
സർക്കാർ പരിപാടി മാറ്റിയതിലും ഗവർണർ അതൃപ്തി പ്രകടിപ്പിച്ചു.
Update: 2025-06-06 01:01 GMT
തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ സർക്കാറിന് മറുപടിയുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. പരിസ്ഥിതി ദിന പരിപാടി വിവാദ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് തുടങ്ങിയത്. ചിത്രങ്ങൾ രാജ്ഭവൻ മാധ്യമങ്ങൾക്ക് നൽകി. സർക്കാർ പരിപാടി മാറ്റിയതിലും ഗവർണർ അതൃപ്തി പ്രകടിപ്പിച്ചു.
കൃഷി വകുപ്പിന്റെ പരിസ്ഥിതി ദിന പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ആവശ്യം ഗവർണർ ഉന്നയിച്ചതോടെ സർക്കാർ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയിരുന്നു. ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഗവർണർ പരിപാടി സ്വന്തം നിലയ്ക്കു നടത്തിയത്.
watch video: