പ്രിയ വർഗീസിന്റെ കോടതിവിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി ഗവർണർ

കോടതി വിധിയെക്കുറിച്ച് വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും താൻ ജുഡീഷ്യറിയെ ബഹുമാനിക്കുന്നയാളാണെന്നും ഗവർണർ പറഞ്ഞു

Update: 2023-06-22 16:08 GMT

തിരുവന്തപുരം: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് പ്രിയ വർഗീസിന് അനുകൂലമായ കോടതി വിധിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതി വിധിയെക്കുറിച്ച് വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും താൻ ജുഡീഷ്യറിയെ ബഹുമാനിക്കുന്നയാളാണെന്നും ഗവർണർ പറഞ്ഞു. താൻ കോടതി വിധിയിൽ സന്തുഷ്ടനാണോ അല്ലയോ എന്നുള്ള കാര്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമനം രാഷ്ട്രീയ പ്രേരിതമാണെന്നു കാട്ടി സർവകലാശാല ചാൻസലർ കൂടിയായ ഗവണർ ആരിഫ് മുഹമ്മദ് ഖാൻ 2022ൽ നിയമനം തടഞ്ഞിരുന്നു. ഗവർണർ സർക്കാർ പോര് രൂക്ഷമകുന്നതും ഈ നടപടികൾക്ക് പിന്നാലെയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്.

Advertising
Advertising

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയവർഗീസിന് അനുകൂലമായാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് ഉത്തരവിട്ടത്. പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നീതിപീഠത്തിൽ നിന്ന് നീതി ലഭിച്ചുവെന്ന് പ്രിയ വർഗീസ് പ്രതികരിച്ചു. നിയമനത്തിൽ ഡിവിഷൻ ബെഞ്ച് ഉത്തരവ് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് കണ്ണൂർ സർവകലാശാല വ്യക്തമാക്കി.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News