മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുനമ്പത്തെ വഖ്ഫ് ഭൂമിയിൽ താമസിക്കുന്നവരുടെ പക്കലുള്ള രേഖകളുടെ നിയമസാധുതയിൽ സർക്കാർ വിശദീകരണം നൽകും

Update: 2025-02-13 05:28 GMT

എറണാകുളം: മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാരിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. വഖഫ് ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കെ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കുന്നത് എങ്ങനെയെന്ന കോടതിയുടെ വിമർശനത്തിന് സർക്കാർ മറുപടി നൽകും.

മുനമ്പത്തെ വഖ്ഫ് ഭൂമിയിൽ താമസിക്കുന്നവരുടെ പക്കലുള്ള രേഖകളുടെ നിയമസാധുതയിൽ സർക്കാർ വിശദീകരണം നൽകും. പ്രത്യേക നിയമനിർമാണം നടത്തി ഭൂമി സർക്കാരിന് ഏറ്റെടുക്കാനാകുമെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ നിലപടെടുത്തത്. താമസക്കാർക്ക് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് മതിയായ രേഖകളുണ്ടെന്നും ഇവർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചതെന്നും സർക്കാർ അറിയിച്ചിരുന്നു.

Advertising
Advertising

അതേസമയം, കയ്യേറ്റക്കാരെ സഹായിക്കാനുള്ള ശ്രമമാണ് സർക്കാരിന്റേത് എന്നായിരുന്നു ഹർജിക്കാരായ വഖ്ഫ് സംരക്ഷണ വേദിയുടെ ആക്ഷേപം.

Full View

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News