വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കോൺഗ്രസ് രാഷ്ട്രീയവത്കരിച്ചെന്ന് എ വിജയരാഘവൻ

പ്രതിഷേധം എന്ന പേരിൽ സംഘർഷം ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയാൻ ഇല്ലാത്തതു കൊണ്ടാണ് കോൺഗ്രസ് ഈ രീതി സ്വീകരിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

Update: 2025-06-08 12:14 GMT

മലപ്പുറം: വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം കോൺഗ്രസ് രാഷ്ട്രീയവത്കരിച്ചെന്ന ആരോപണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. പ്രതിഷേധം എന്ന പേരിൽ സംഘർഷം ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയാൻ ഇല്ലാത്തതു കൊണ്ടാണ് കോൺഗ്രസ് ഈ രീതി സ്വീകരിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

മരണവിവരം അറിഞ്ഞ ഉടനെ ഈ തരത്തിൽ പ്രതിഷേധിക്കുന്നത് കണ്ടാൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നത് സ്വാഭാവികം. ഇതാണ് വനം മന്ത്രി പറഞ്ഞതെന്നും വിജയരാഘവൻ വിശദീകരിച്ചു. കോൺഗ്രസുകാർ ആണ് വഴിക്കടവിൽ വൈദ്യുതി മോഷ്ടിച്ചതെന്നും പഞ്ചായത്ത് ഉത്തരവാദിത്വം നിർവഹിച്ചില്ലെന്നും വിജയരാഘവൻ ആരോപിച്ചു. എൽഡിഎഫ് നാളെ പഞ്ചായത്തിലേക്ക് മാർച്ച് നടത്തുമെന്നും വിജയരാഘവൻ വ്യക്തമാക്കി.

അക്രമോത്സുകമായ മുദ്രാവാക്യമാണ് കോൺഗ്രസ് വിളിച്ചത്. ഇത്തരത്തിൽ പ്രതികരിക്കുന്ന രാഷ്ട്രീയം എന്തു രാഷ്ട്രീയമാണ്.ഒരു കൂട്ടർ റോഡ് തടയുമ്പോൾ മറ്റൊരു കൂട്ടർ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു. കോൺഗ്രസ് എത്രത്തോളം അധഃപതിച്ചു എന്ന് വ്യക്തമാക്കുന്നതാണിതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. വിവാദങ്ങളുണ്ടാക്കി വോട്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News