വിശ്വാസികളെ പുറന്തള്ളലാണ് ഇടതുപക്ഷത്തിന് ഇപ്പോഴും മതേതരത്വം-ജിഐഒ

''മാവോറി പാരമ്പര്യമുള്ള ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി നാനിയ മഹൂത തന്റെ വംശാവലി അടയാളപ്പെടുത്തുന്ന ഫേഷ്യൽ ടാറ്റൂ മായ്ക്കാതെ മന്ത്രിസഭയിലെത്തിയത് നമ്മുടെ നാട്ടിലെ കൾചറൽ ലെഫ്റ്റും പൊളിറ്റിക്കൽ ലെഫ്റ്റും ഒരുപോലെ വാഴ്ത്തിയതാണ്''-ജിഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന

Update: 2022-01-27 13:47 GMT
Editor : Shaheer | By : Web Desk
Advertising

മത, ഭാഷാ, സാംസ്‌കാരിക ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ സാംസ്‌കാരിക-മത അസ്തിത്വം ആത്മാഭിമാനത്തോടെ പൊതുവിടങ്ങളിൽ തുടരാൻ കഴിയുന്നത്ര ഉൾക്കൊള്ളലിന്റെ വിശാലതയിലേക്ക് ലോകം മാറുമ്പോൾ, മാറ്റിനിർത്തലല്ല ഉൾകൊള്ളലാണ് നീതി എന്നത് പിണറായി സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രഖ്യാപനം മാത്രമാകുകയാണെന്ന് ജിഐഒ. ഉൾക്കൊള്ളലും മതസഹിഷ്ണുതയുമാണ് മതേതരത്വമെന്ന് ലോകം തിരുത്തിപ്പറയാൻ തുടങ്ങുമ്പോൾ, കേരളത്തിലെ ഇടതുപക്ഷത്തിന് ഇപ്പോഴും വിശ്വാസികളെ അതിന്റെ പേരിൽ പുറന്തള്ളലാണ് മതേതരത്വമെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന കുറ്റപ്പെടുത്തി. എസ്പിസി യൂനിഫോമിനൊപ്പം മഫ്തയും ഫുൾ സ്ലീവും ധരിക്കാൻ അനുവദിക്കണമെന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിസ നഹാന്റെ അപേക്ഷ നിരാകരിച്ച സംസ്ഥാന സർക്കാർ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അവർ.

മാവോറി പാരമ്പര്യമുള്ള ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി നാനിയ മഹൂത തന്റെ വംശാവലി അടയാളപ്പെടുത്തുന്ന ഫേഷ്യൽ ടാറ്റൂ മായ്ക്കാതെ മന്ത്രിസഭയിലെത്തിയത് നമ്മുടെ നാട്ടിലെ കൾചറൽ ലെഫ്റ്റും പൊളിറ്റിക്കൽ ലെഫ്റ്റും ഒരുപോലെ വാഴ്ത്തിയതാണ്. ഇന്ത്യയിൽ തന്നെ പൊലീസ്- മിലിറ്ററി ഫോഴ്സുകളിൽ സിഖ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർക്ക് അവരുടെ വിശ്വാസപ്രകാരം തലപ്പാവും താടിയും ധരിക്കാൻ അനുവാദമുണ്ട്. യുഎസ്, യുകെ, ന്യൂസിലാൻഡ് തുടങ്ങി ലോകത്തിന്റെ പല ഭാഗത്തും ഇത്തരത്തിൽ വിവിധ മതവിഭാഗങ്ങളിൽനിന്നുള്ളവരെ ഉൾക്കൊള്ളുന്ന തരത്തിൽ പൊലീസ്- മിലിറ്ററി ഫോഴ്സുകളുടെ യൂനിഫോം പരിഷ്‌കരിച്ചുവരുന്നുണ്ട്-ഫേസ്ബുക്ക് കുറിപ്പിൽ തമന്ന ചൂണ്ടിക്കാട്ടി.

Full View

''വ്യത്യസ്ത മത-ഭാഷ-സാംസ്‌കാരിക ന്യൂനപക്ഷങ്ങൾക്ക് അവരുടെ എല്ലാവിധ സാംസ്‌കാരിക-മത അസ്തിത്വവും ആത്മാഭിമാനത്തോടെ പൊതുവിടങ്ങളിൽ carry ചെയ്യാൻ കഴിയുന്നത്ര ഉൾക്കൊള്ളലിന്റെ വിശാലതയിലേക്ക് ലോകം മാറുമ്പോൾ, മാറ്റിനിർത്തലല്ല ഉൾകൊള്ളലാണ് നീതി എന്നത് പിണറായി സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ്. അത് നടപ്പിൽവരുന്നിടത്ത് തികഞ്ഞ മുസ്ലിം വിരുദ്ധതയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഉൾക്കൊള്ളലും മതസഹിഷ്ണുതയുമാണ് മതേതരത്വം എന്ന് ലോകം തിരുത്തിപ്പറയാൻ തുടങ്ങുമ്പോൾ, കേരളത്തിലെ ഇടതുപക്ഷത്തിന് ഇപ്പോഴും വിശ്വാസികളെ അതിന്റെ പേരിൽ exclude ചെയ്യലാണ് മതേതരത്വം.''

എസ്പിസി യൂനിഫോമിനൊപ്പം മഫ്തയും ഫുൾ സ്ലീവും ധരിക്കാൻ അനുവദിക്കണമെന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി റിസ നഹാന്റെ അപേക്ഷ നിരാകരിച്ചുകൊണ്ട് ഇന്ന് വന്ന ഉത്തരവിൽ കേരളസർക്കാർ പറയുന്നത് അത് ഫോഴ്സിന്റെ മതേതരനിലനിൽപിനെ ചോദ്യം ചെയ്യുമെന്നാണ്..! റിസ നഹാന്റെ പോരാട്ടത്തിൽ തുടർന്നും ജിഐഒ കേരള കൂടെയുണ്ട്. വീണ്ടും വീണ്ടും പറയുന്നു, മതനിരാസമല്ല, മതസഹിഷ്ണുതയാണ് മതേതരത്വം. മാറ്റിനിർത്തലല്ല, ഉൾക്കൊള്ളലാണ് നീതിയെന്നും അഡ്വ. തമന്ന സുൽത്താന വ്യക്തമാക്കി.

Summary: The Left in Kerala still believes in the secularism that excludes believers, Says GIO state president Adv. Thamanna Sulthana

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News