രാത്രികാലങ്ങളില്‍ മുഖം മറച്ചെത്തുന്ന മോഷണ സംഘങ്ങള്‍; ആശങ്കയൊഴിയാതെ കോട്ടയത്തുകാർ

വിവിധ ഇടങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ഒരാളെ പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല

Update: 2021-12-07 05:19 GMT

കോട്ടയത്ത് രാത്രികാലങ്ങളിൽ മുഖം മറച്ചെത്തുന്ന മോഷണ സംഘത്തെ പിടികൂടാനാകാതെ പൊലീസ് . വിവിധ ഇടങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ഒരാളെ പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇതോടെ വലിയ ആശങ്കയിലാണ് ആളുകൾ.

ആദ്യം അതിരമ്പുഴയിലും ഏറ്റുമാനൂരുമാണ് മുഖംമൂടി സംഘത്തെ കണ്ടത്. പിന്നാലെ വടവാതൂരും പൈകയിലുമെല്ലാം രാത്രികാലങ്ങളിൽ മുഖം മറച്ച്  എത്തുന്നവരെ കണ്ടതായി റിപ്പോർട്ടുകൾ വന്നു. എറ്റുമാനൂരിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വീണ്ടും സമാനമായ സംഭവം ഉണ്ടായി. പക്ഷെ ഒരാളെ പോലും പിടികൂടാൻ പൊലീസിന് സാധിച്ചില്ല. രാത്രികാല പെട്രോളിംഗിനായി കൂടതൽ പൊലീസിനെ നിയോഗിച്ചു. എസ്.പി തന്നെ നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങി. നാട്ടുകാരും സംഘടിച്ചു. എന്നിട്ടും ആരെയും പിടികൂടാനായില്ല. സിസി ടിവി ദൃശ്യങ്ങളിൽ മുഖംമൂടി സംഘങ്ങൾ കുടുങ്ങുന്നുണ്ട്. രാത്രികാലങ്ങളിൽ വീടിന്‍റെ വാതിലിൽ മുട്ടുന്നതുടക്കമുള്ള സംഭവങ്ങളും വർധിച്ചു.

കുറുവ സംഘമാണെന്ന പ്രചരണം ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ കുറവ സംഘമല്ലെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ  വ്യക്തമായി. മുഖമൂടി സംഘത്തിന്‍റെ മറവിൽ സമൂഹ്യവിരുദ്ധരും ഇറങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളുടെ ആശങ്കയും വർധിച്ചിട്ടുണ്ട്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News