രാഹുലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും, ഹരജി ജനുവരി ഏഴിന് പരിഗണിക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്ന ആദ്യ ബലാത്സംഗക്കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്

Update: 2025-12-18 08:18 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും. ഹരജി ജനുവരി ഏഴിന് പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്ന ആദ്യ ബലാത്സംഗക്കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹരജി തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ അപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ, ഹരജി പരിഗണിച്ചപ്പോള്‍ രാഹുലിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. ഇത് വീണ്ടും പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

പ്രതിഭാഗത്തിനും വാദിഭാഗത്തിനും പറയാനുള്ളത് ജനുവരി ഏഴിന് കോടതി കേള്‍ക്കും. യുവതിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് താന്‍ നല്‍കിയിട്ടില്ലെന്നുമാണ് പ്രധാനമായും രാഹുലിന്റെ വാദം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News