തുടർച്ചയായ പരസ്യവിമർശനം ഗൗരവതരം; യു.പ്രതിഭയോട് പാർട്ടി വിശദീകരണം തേടിയേക്കും

തനിക്കെതിരെ പ്രവർത്തിക്കുന്നത് പാർട്ടിയിലെ ഭീരുക്കളാണെന്നും അതുകൊണ്ടാണ് കൊണ്ടാണ് അവരുടെ പേര് പറയാത്തതെന്നും പ്രതിഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Update: 2022-04-02 04:12 GMT

പാർട്ടി നേതൃത്വത്തിനെതിരെ തുടർച്ചയായി പരസ്യവിമർശനം നടത്തുന്ന യു. പ്രതിഭ എംഎൽഎക്കെതിരെ സിപിഎമ്മിൽ അതൃപ്തി രൂക്ഷമാവുന്നു. സിപിഎമ്മിലെ ഭീരുക്കൾ തനിക്കെതിരെ പ്രവർത്തിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം എംഎൽഎ പറഞ്ഞത്. ഇതിനെക്കുറിച്ച് എംഎൽഎയോട് പാർട്ടി വിശദീകരണം തേടുമെന്നാണ് സൂചന.

തനിക്കെതിരെ പ്രവർത്തിക്കുന്നത് പാർട്ടിയിലെ ഭീരുക്കളാണെന്നും അതുകൊണ്ടാണ് കൊണ്ടാണ് അവരുടെ പേര് പറയാത്തതെന്നും പ്രതിഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതാരാണെന്ന് അവർക്കറിയാമെന്നും നേരെ നിന്ന് ആക്രമിക്കുന്നവരോടാണ് ബഹുമാനമെന്നും അവർ പറഞ്ഞു. സൂര്യ ഫെസ്റ്റിവൽ പരിപാടിയിൽ സംസാരിക്കവേയായിരുന്നു എംഎൽഎയുടെ വിമർശനം.

Advertising
Advertising

പ്രസ്ഥാനത്തെ ബഹുമാനിക്കുന്നയാളാണ് താനെന്നും വ്യക്തികൾക്കെതിരെ ഞാൻ പറഞ്ഞിട്ടുണ്ടെന്നും അവർ പാർട്ടിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും പ്രതിഭ പറഞ്ഞു. ഒരു കൂട്ടം വ്യക്തികൾ ചേർന്നതാണ് പാർട്ടിയെന്നും അവർ ചൂണ്ടിക്കാട്ടി. വ്യത്യസ്ത നിലപാട് ഉള്ളത് കൊണ്ടാണ് കേഡർ പാർട്ടിയിൽ നിന്ന് പരസ്യമായി പ്രതികരിക്കുന്നതെന്നും അവർ വ്യക്തമാക്കി.

കായംകുളത്തെ വോട്ടുചോർച്ച എവിടെയും ചർച്ചയായില്ലെന്ന ഫേസ്ബുക്കിൽ എംഎൽഎ പോസ്റ്റിട്ടത് നേരത്തെ വിവാദമായിരുന്നു. സംഭവത്തിൽ മാപ്പു പറഞ്ഞ ശേഷം ഫേസ്ബുക്ക് അക്കൗണ്ട് എംഎൽഎ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കായംകുളത്ത് തന്നെ തോൽപ്പിക്കാൻ ശ്രമം നടന്നുവെന്നും കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവസമ്മതരായി നടക്കുകയാണെന്നും കുറ്റപ്പെടുത്തി പോസ്റ്റിട്ടതിൽ അവർ മാപ്പു പറയുകയായിരുന്നു വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും പാർട്ടിക്ക് അപ്രിയമായ ഒരു പ്രവർത്തിയും ഇനി ഉണ്ടാവില്ലെന്നും കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്ന് ഉണ്ടായെന്നും അവർ പറഞ്ഞിരുന്നു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News