വീട്ടിലെ വളർത്തു പൂച്ചയെ കാണാനില്ല; തൃശൂരിൽ മുത്തച്ഛനെ ചെറുമകൻ വെട്ടി പരിക്കേൽപ്പിച്ചു
എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79 ) ആണ് പരിക്കേറ്റത്.
Update: 2024-06-02 06:42 GMT
ചെറുമകൻ ശ്രീകുമാർ
തൃശൂർ: എടക്കുളത്ത് മുത്തച്ഛനെ ചെറുമകൻ വെട്ടി പരിക്കേൽപ്പിച്ചു. വീട്ടിലെ വളർത്തു പൂച്ചയെ കാണാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമണത്തിന് കാരണം. എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79 ) ആണ് പരിക്കേറ്റത്. ചെറുമകൻ ശ്രീകുമാറാണ് വെട്ടി പരിക്കേൽപ്പിച്ചത്.
കാലിനും കെെകൾക്കും പരിക്കേറ്റ കേശവനെ മെഡിക്കൽ കോളേജിൽ എത്തിച്ചു. ശ്രീകുമാർ തന്നെയാണ് മുത്തച്ഛനെ ഹോസ്പിറ്റലിൽ എത്തിച്ചത്. വിവരം അറിഞ്ഞെത്തിയ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ശ്രീജിത്താണ് ഇയാളെ തടഞ്ഞു വെക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ശ്രീകുമാറിനെ കസ്റ്റഡിയിൽ എടുത്തു.