ചേന്ദമംഗലം കൂട്ടക്കൊല: പ്രതിക്ക് മാനസിക വൈകല്യങ്ങളില്ലെന്ന് പൊലീസ്, കൊല നടന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ല

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്

Update: 2025-01-17 15:51 GMT
Editor : സനു ഹദീബ | By : Web Desk

എറണാകുളം: എറണാകുളം ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്ക് മാനസിക വൈകല്യങ്ങളില്ലെന്ന് പൊലീസ്. കൊല നടന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു. കൊല്ലപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു.

ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ അയൽവാസിയായ റിതു ജയൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഉഷ,മകൾ വിനീഷ, ജിതിൻ, വേണു എന്നിവർക്കാണ് വെട്ടേറ്റത്. ജിതിൻ ഒഴികെ മൂന്നുപേരും പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചു. പ്രതി ലഹരിക്കടിമയാണെന്നും മാനസിക പ്രശ്‍നങ്ങൾ ഉണ്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് പൊലീസ് തള്ളുകയായിരുന്നു.

Advertising
Advertising

പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സംഭവസ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു. മരിച്ച വിനീഷ, ഉഷ, വേണു എന്നിവരുടെ മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകുന്നേരത്തോടെയാണ് ചേന്ദമംഗലത്ത് എത്തിച്ചത്. ബന്ധുവീട്ടിലെ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു സംസ്കാരം.

പ്രതി ഋതു ബൈക്കിന്റെ സ്റ്റമ്പ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ മൂന്നുപേരുടെയും തലയ്ക്കാണ് ഗുരുതര പരിക്കേറ്റിരുന്നത്. ഈ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതി ഋതുവിനെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News