പൊലീസ് ജീപ്പ് തകർത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവ് നിധിൻ പുല്ലൻ കസ്റ്റഡിയിൽ

ഇന്നലെ തന്നെ നിധിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ചു

Update: 2023-12-23 13:01 GMT

തൃശൂർ: ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്‌ഐ നേതാവ് നിധിൻ പുല്ലൻ കസ്റ്റഡിയിൽ. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ തൃശൂർ ഒല്ലൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്..

ഇന്നലെയാണ് ചാലക്കുടി ഐടിഐയിലെ വിജയാഘോഷത്തിനിടെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്തത്. നിധിൻ പുല്ലനായിരുന്നു അക്രമത്തിന്റെ നേതൃത്വം. ഇന്നലെ തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ചു. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോവുകയും ചെയ്തു.

Full View

നിധിനെ കൂടാതെ നാല് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, വധശ്രമം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News