'രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞു, പ്രതിഷേധങ്ങൾ എൻഎസ്എസ് നേരിട്ടോളാം'; ജി. സുകുമാരൻ നായർ

ഫ്‌ളക്‌സുകൾ ഒക്കെ വരട്ടെ തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോയെന്നും സുകുമാരൻ നായർ

Update: 2025-09-27 10:44 GMT

PHOTO/SPECIAL ARRANGEMENT

കോട്ടയം: സർക്കാരിനെ പിന്തുണച്ചുള്ള എൻഎസ്എസ് നിലപാടിനെതിരെ സംഘടനക്കകത്ത് നിന്ന് പ്രതിഷേധങ്ങളുയരുന്ന സാഹചര്യത്തിലും നിലപാടിലുറച്ച് ജി. സുകുമാരൻ നായർ. രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പ്രതിഷേധങ്ങൾ എൻഎസ്എസ് നേരിട്ടോളാമെന്നും സുകുമാരൻ നായർ പ്രതികരിച്ചു.

തിരുവനന്തപുരത്തോ കണയന്നൂരിലെ മാത്രമല്ല കരയോഗമെന്നും 5600 കരയോഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, ബിജെപി നേതാക്കൾ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്‌ളക്‌സുകൾ ഒക്കെ വരട്ടെ തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോയെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിൽ നടക്കുന്ന എൻഎസ്എസ് പൊതുയോഗത്തിൽ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News