സർവകലാശാല ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവെച്ചതോടെ പ്രതിസന്ധിയിലായി സംസ്ഥാന സർക്കാർ

രാഷ്ട്രപതിക്ക് എത്രനാൾ ബില്ലുകൾ തടഞ്ഞുവെക്കാം എന്ന കാര്യം ഒരു ചട്ടത്തിലും വ്യക്തമാക്കുന്നില്ല

Update: 2024-03-03 01:43 GMT

തിരുവനന്തപുരം: സർവകലാശാല ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവെച്ചതോടെ പ്രതിസന്ധിയിലാണ് സംസ്ഥാന സർക്കാർ. രാഷ്ട്രപതി, ബില്ലുകൾ തിരിച്ചയക്കാതെ സർക്കാരിന് തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ല. സർവ്വകലാശാലകളിൽ ചാൻസലറെ സർവ്വാധികാരി ആക്കാനുള്ള യുജിസിയുടെ നീക്കവും തിരിച്ചടിയാകും.

ലോകായുക്ത ബിൽ രാഷ്ട്രപതി അംഗീകരിച്ചത് സംസ്ഥാന സർക്കാറിൻ്റെ നേട്ടം ആണെങ്കിലും അതിനേക്കാൾ വലിയ തിരിച്ചടിയാണ് സർവ്വകലാശാല ബില്ലുകളുടെ കാര്യത്തിൽ ഉണ്ടായത്. രാഷ്ട്രപതിക്ക് അയച്ച ബില്ലുകളുടെ കാര്യത്തിൽ തീർപ്പാകാതെ വൈസ് ചാൻസിലർ നിയമനത്തിൽ നിസ്സഹകരണം എന്നതായിരുന്നു സർക്കാരിന്റെയും സിപിഎമ്മിന്റെയും നയം. എന്നാൽ മൂന്ന് സർവകലാശാല ബില്ലുകളും ഒപ്പുവെയ്ക്കാതെ രാഷ്ട്രപതി പിടിച്ചുവെച്ചതോടെ സർക്കാർ കുരുക്കിലായി.

Advertising
Advertising

ബില്ലുകൾ രാഷ്ട്രപതി തിരിച്ച് നിയമസഭയ്ക്ക് അയക്കാതെ സർക്കാരിന് തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ല. നിയമപരമായി മുന്നോട്ടു പോകുന്നതിനും തടസ്സങ്ങളുണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രപതിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കുപോക്ക് ഉണ്ടാകുന്നതുവരെ നിഷ്ക്രിയമായിരിക്കാൻ സർക്കാർ നിർബന്ധിതമാകും. ബില്ലുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം സർക്കാർ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ പെടുത്തും.

രാഷ്ട്രപതിക്ക് എത്രനാൾ ബില്ലുകൾ തടഞ്ഞുവെക്കാം എന്ന കാര്യം ഒരു ചട്ടത്തിലും വ്യക്തമാക്കുന്നില്ല. സാധാരണഗതിയിൽ അധികം താമസിയാതെ ബില്ലുകൾ മടക്കി അയക്കാറുണ്ട്. പക്ഷേ വി.സി നിയമനത്തിൽ ചാൻസിലറുമായി തർക്കം നിലനിൽക്കുന്നതിനാൽ ബില്ല് മടക്കി കിട്ടാൻ വൈകുന്നത് സർക്കാരിന് തിരിച്ചടിയാകും. അനുകൂല സാഹചര്യം വന്നതോടെ വേഗത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് മുന്നോട്ടുപോകാനാണ് ഗവർണറും ഒരുങ്ങുന്നത്.

ഇതിനിടെ 2018ൽ പുറത്തിറക്കിയ ചട്ടം ഭേദഗതി വരുത്താനുള്ള നീക്കം യു.ജി.സി നടത്തുന്നുണ്ട്. വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണർക്ക് പൂർണ അധികാരം വിട്ട് നൽകാനാണ് ആലോചന. അങ്ങനെ ഒരു ഭേദഗതി വന്നാൽ അത് സർക്കാരിന് വീണ്ടും പ്രതിസന്ധി ഉണ്ടാകും

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News