ഫോണിന്‍റെ ഡിസ്പ്ലേ മാറ്റി നൽകാത്തതിൽ നിയമപോരാട്ടം; ഒടുവിൽ സൗജന്യമായി ഡിസ്പ്ലേ മാറ്റി നൽകി സാംസങ്

വാറണ്ടി കഴിഞ്ഞ ഫോണിന്‍റെ ഡിസ്പ്ലേ മാറ്റി നൽകാൻ കഴിയില്ലെന്നായിരുന്നു കമ്പനിയുടെ അംഗീകൃത സർവീസ് സെന്‍ററിൽ നിന്ന് ലഭിച്ച മറുപടി

Update: 2026-01-14 05:13 GMT

തിരൂർ: സോഫ്റ്റ്‌വെയർ അപ്ഡേഷൻ മൂലം തകരാറിലായ ഫോൺ ഡിസ്പ്ലേ സൗജന്യമായി മാറ്റി നൽകാൻ കഴിയില്ലെന്ന് കമ്പനി അധികൃതർ. നിയമ പോരാട്ടത്തിലൂടെ സൗജന്യമായി ഡിസ്പ്ലേ മാറ്റി യുവാവ്. കൊല്ലം പത്തനാപുരം സ്വദേശിയും മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ മഹാദേവാണ് മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനോടുവിൽ ഫോണിന്‍റെ ഡിസ്പ്ലേ സൗജന്യമായി തന്നെ മാറ്റിയത്.

വാറണ്ടി കഴിഞ്ഞ ഫോണിന്‍റെ ഡിസ്പ്ലേ മാറ്റി നൽകാൻ കഴിയില്ലെന്നായിരുന്നു കമ്പനിയുടെ അംഗീകൃത സർവീസ് സെന്‍ററിൽ നിന്ന് ലഭിച്ച മറുപടി. തന്‍റേല്ലാത്ത കാരണത്താൽ ഫോണിൽ വന്ന തകരാർ പരിഹരിച്ച് തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനി അധികൃതർ അതിന് തയ്യാറായില്ല.

Advertising
Advertising

മഹാദേവ് പറയുന്നതിങ്ങനെ

എന്‍റെ ഫോണിന് വാറണ്ടി കഴിഞ്ഞു മറ്റൊന്ന് രണ്ടും മോഡലുകൾക്ക് മാത്രം ഇത് ഇങ്ങനെ മാറി കൊടുക്കാൻ പറ്റൂ എന്നു പറഞ്ഞ് അവരെന്തിന് അവോയ്ഡ് ചെയ്തു വിട്ടു. ശരിക്കും പറഞ്ഞാൽ എന്‍റെ കൈയിൽ നിന്നും പറ്റിയ ഒരു തെറ്റല്ല. ഫിസിക്കൽ ഡാമേജ് ഒന്നും സംഭവിച്ചതല്ല. അപ്പോൾ ഞാൻ ആലോചിച്ചു. ഞാൻ കാശുകൊടുത്ത് വാങ്ങിയ സാധനം പെട്ടെന്ന് ഒരു ദിവസം ഇങ്ങനെ വര വന്നു കഴിഞ്ഞാൽ സ്വാഭാവികമായിട്ടും അതിന് വേറെ എന്തെങ്കിലും രീതിയിൽ പോയിക്കഴിഞ്ഞാൽ എനിക്ക് പോസിറ്റീവ് ആയി ഒരു സൊലൂഷൻ കണ്ടെത്താൻ കഴിയുമെന്ന് കരുതി.

നിയമപരമായ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോഴാണ് സോഷ്യൽ മീഡിയ വഴി മാവേലിക്കര കോടതിയിലെ അഭിഭാഷകനായ അജ്മൽ മുഹമ്മദിനെ പരിചയപ്പെടുന്നതും. തുടർന്ന് നിയമപരമായി മുന്നോട്ട് പോയതും.

നമ്മൾ ഏതൊരു ഓതറൈസ്ഡ് സർവീസ് സെന്‍ററിലാണോ ഫോൺ കൊണ്ട് അറിയാൻ ശ്രമിച്ചത് അവരുടെ ഒരു അഡ്രസ്സിലും അതുപോലെ സാംസങ്ങിന്‍റെ ഹെഡ് ഓഫീസിലേക്ക് ലീഗൽ നോട്ടീസ് അയച്ചു കഴിഞ്ഞാൽ തന്നെ ഏകദേശം തീരുമാനത്തിലെത്താം. ലീഗൽ നോട്ടീസ് അയച്ചു ഏകദേശം ഒരു മാസത്തിന് ശേഷം ഹെഡ് ഓഫീസിൽ നിന്ന് ആളുകൾ ബന്ധപ്പെട്ട് ഫ്രീയായിട്ട് മാറിത്തരാമെന്ന് പറഞ്ഞു. ഇനി വാറണ്ടി കഴിഞ്ഞാൽ പോലും നമ്മുടെ കൈയിൽ നിന്ന് പറ്റാത്ത നമ്മുടെ കൈയിൽ മറ്റു സംഭവിച്ചിട്ടില്ലെങ്കിൽ ഉറപ്പായും നമുക്കത് ഫ്രീ ആയിട്ട് തന്നെ മാറിക്കിട്ടും.

രണ്ടുവർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് മഹാദേവ് വിജയം നേടിയത്. മൊബൈൽ കമ്പനിയിലേക്കും ഫോൺ നൽകിയ സർവീസ് സെന്‍ററിലേക്കുമുള്ള വക്കീൽ നോട്ടീസ് അയക്കാനുള്ള പണം മാത്രമാണ് ചെലവായത്. ''വാറണ്ടി കഴിഞ്ഞു ഈ ഫോൺ മാറി തരാൻ പറ്റില്ല എന്ന് പറഞ്ഞ അതേ സ്ഥാപനം അതേ ഓതറൈസ്ഡ് സർവീസ് സെന്‍ററിൽ തന്നെയാണ് ലീഗലായി പോയി ഞാൻ ഫൈറ്റ് ചെയ്ത് നേടിയെടുത്തപ്പോൾ അവർ പോസിറ്റീവായി മാറി തന്നത്.. അല്ലാതെ പക്ഷം ഞാൻ ഇത് കാശ് കൊടുത്ത് മാറേണ്ടി വന്നേനെ'' മഹാദേവ് പറയുന്നു.

ഉപഭോക്താവിന്‍റേതല്ലാത്ത കാരണത്താൽ സമാന രീതിയിൽ തകരാറിലാകുന്ന ഏത് കമ്പനിയുടെ ഫോണും സൗജന്യമായി തന്നെ പരിഹരിച്ചു തരാൻ കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News