സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് പ്രതിഷേധം; പൊലീസും പ്രവർത്തകരും തമ്മില്‍ ഉന്തുംതള്ളും

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്തു

Update: 2023-05-20 05:24 GMT

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികമായ ഇന്ന് സെക്രട്ടേറിയറ്റ് വളയൽ സമരവുമായി യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്തു. സർക്കാരിനെതിരായ കുറ്റപത്രം സമരത്തിൽ വായിക്കും. പ്രതിഷേധത്തിനെ പൊലീസ് പ്രവർത്തകരെ തടയുകയും പ്രതിഷേധക്കരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തു.

രാവിലെ ഏഴ് മുതൽ തന്നെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയലിന് തുടക്കം കുറിച്ചു. എട്ട് മണിയോടെ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രവർത്തകരും ഒമ്പത് മണിയോടെ ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവർത്തകരും സമരത്തിൽ അണിചേർന്നു. സർക്കാരിന്റെ നയങ്ങൾ ജനദ്രോഹമാണെന്ന് കുറ്റപ്പെടുത്തിയാണ് സമരം.

Advertising
Advertising

വിവാദപരമ്പരകൾക്കിടെയാണ് രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം ഇന്ന് നടക്കുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധനസെസ് മുതൽ എഐ ക്യാമറ വരെ എത്തി നിൽക്കുന്ന വിവാദങ്ങൾ സർക്കാരിനെ വരിഞ്ഞ് മുറിക്കിയിട്ടുണ്ട്. ദേശീയ പാത വികസനത്തിൻറെ വേഗതയും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സർവേയും സർക്കാരിൻറെ നേട്ടങ്ങളാണ്. എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെ തദ്ദേശമന്ത്രിസ്ഥാനത്തേക്ക് എംബി രാജേഷിനെ കൊണ്ട് വന്നതും മന്ത്രിസഭയിലെ ഏക മാറ്റമായി.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News