അനിശ്ചിതത്വം നീങ്ങി; കൊച്ചി കോർപ്പറേഷനിൽ നാളെ ബജറ്റ് അവതരിപ്പിക്കും

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമായിരുന്നു പ്രതിസന്ധിയുടെ കാരണം

Update: 2024-02-05 13:30 GMT

കൊച്ചി: സി.പി.എം - സി.പി.ഐ തർക്കത്തെ തുടർന്ന് കൊച്ചി കോർപ്പറേഷൻ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വം നീങ്ങി. സി.പി.ഐയുടെ ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ നാളെ ബജറ്റ് അവതരിപ്പിക്കും.


സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ നേതത്വത്തിൽ നടന്ന ചർച്ചയിലാണ് തർക്കം പരിഹരിച്ചത്. എൽ.ഡി.എഫിലെ മുൻധാരണ പ്രകാരം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം സി.പി.എം സി.പി.ഐക്ക് നൽകും. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമായിരുന്നു പ്രതിസന്ധിയുടെ കാരണം.

Advertising
Advertising



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News