തിരുവനന്തപുരം കിളിമാനൂര്‍ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ

മാർച്ച് 18 -നാണ് കിളിമാനൂർ തമ്പുരാട്ടിപ്പാറ ശ്രീപാർവ്വതി ക്ഷേത്രത്തിൽ മോഷണം നടന്നത്

Update: 2022-03-29 14:07 GMT

തിരുവനന്തപുരം കിളിമാനൂര്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയയാൾ പിടിയിൽ. നഗരൂർ കൊടുമൺമല സ്വദേശി രതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവിയിൽ കുടുങ്ങിയ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് രതീഷിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പ് ക്ഷേത്രപരിസരത്ത് സാമൂഹ്യവിരുദ്ധർ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.

മാർച്ച് 18 -നാണ് കിളിമാനൂർ തമ്പുരാട്ടിപ്പാറ ശ്രീപാർവ്വതി ക്ഷേത്രത്തിൽ മോഷണം നടന്നത്. കാണിക്കവഞ്ചി കുത്തിത്തുറന്ന പ്രതി 25,000 രൂപ മോഷ്ടിച്ചു. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സോളാറും കൊടിമരവും നശിപ്പിച്ചു.

Advertising
Advertising

ഇതിനു പിന്നാലെയാണ് ക്ഷേത്രഭാരവാഹികൾ ക്ഷേത്രത്തിനു ചുറ്റും സിസിടിവി ക്യാമറ സ്ഥാപിച്ചത്. രതീഷ് മുമ്പും മോഷണക്കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News