'കോൺഗ്രസും സിപിഎമ്മും തമ്മിൽ മതപരമായ ഐക്യമുണ്ട്, രണ്ടിൻ്റെയും തലപ്പത്ത് ലത്തീൻ കത്തോലിക്കർ; ഗണേഷ് കുമാർ പെന്തകോസ്ത് ആയെന്ന് പറയപ്പെടുന്നു': ബിജെപി ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്ണന്‍

''കോൺഗ്രസിന് ഭരണം കിട്ടിയാൽ പൊളിറ്റിക്കൽ ഇസ്‌ലാമും പൊളിറ്റിക്കൽ ക്രിസ്ത്യാനിയുമാണ് ഭരിക്കുക''

Update: 2025-12-24 08:48 GMT
Editor : rishad | By : Web Desk

തിരുവനനന്തപുരം: കോൺഗ്രസും സിപിഎമ്മും തമ്മിൽ മതപരമായ ഐക്യമുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് രാധാകൃഷ്ണന്‍.

രണ്ടിൻ്റെയും തലപ്പത്ത് ലത്തീൻ കത്തോലിക്കരാണ്. മരിയന്‍ അലക്സാണ്ടര്‍ ബേബി എന്ന എം.എ ബേബിയും സോണിയാഗാന്ധിയും രണ്ട് പേരും ലത്തീന്‍ കത്തോലിക്കാരാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ രണ്ട് പാർട്ടികളും ഇന്ത്യയില്‍ നിന്നുതന്നെ അപ്രസക്തരാകണമെന്നും കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

'പഴയ കോണ്‍ഗ്രസ് ഇന്നില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് പുറത്താകണം എന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസിന്റെ ഭാഗമാണ്. ഇവിടെ കേരളത്തില്‍ ചില പഞ്ചായത്തുകളില്‍ പോലും ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്. രണ്ട് ശതമാനം വോട്ടില്‍ നിന്നാണ് കേരളത്തില്‍ നിന്ന് ബിജെപി തുടങ്ങിയത്. ഓരോ ഇഞ്ചും മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിന് ഭരണംകിട്ടിക്കഴിഞ്ഞാൽ പൊളിറ്റിക്കൽ ഇസ്‌ലാമും പൊളിറ്റിക്കൽ ക്രിസ്ത്യാനിയുമാണ് ഭരിക്കുക'- അദ്ദേഹം പറഞ്ഞു.

Advertising
Advertising

'ഇടതുപക്ഷം യഥാര്‍ഥത്തില്‍ കേരളത്തിലെ ഹിന്ദുപാര്‍ട്ടിയാണ്. ആ സിപിഎം ഹിന്ദുക്കള്‍ക്കെതിരാണ്. എൽഡിഎഫിന്റെ ഭരണത്തിലാണ് പത്ത് നായന്മാർ മന്ത്രിമാരായത്. മേജർ വകുപ്പുകൾ നായന്മാർക്ക് കിട്ടി. താക്കോൽ സ്ഥാനങ്ങളിൽ നായന്മാർ എത്തണമെന്ന് സുകുമാരൻ നായർ പറഞ്ഞത് യാഥാർത്ഥ്യമായത് എൽഡിഎഫ് വന്നപ്പോഴാണ്. എന്നാല്‍ അതിന്റെ പ്രയോജനം ഹിന്ദുക്കള്‍ക്ക് ലഭിച്ചില്ല. ഇടതുപക്ഷത്തെ നായന്മാർ ഹിന്ദുക്കളല്ല. അവരെ അങ്ങനെ കൂട്ടിയിട്ടില്ല. എം.ബി രാജേഷ് ഹിന്ദുവാണോ, ഗണേഷ് കുമാർ ഹിന്ദുവാണോ, അയാളിപ്പോൾ പെന്തകോസ്ത് ആയി എന്നാണ് പറയപ്പെടുന്നത്. കെ.എന്‍ ബാലഗോപാൽ, ശിവൻ കുട്ടി, ആർ ബിന്ദു എന്നിവരൊന്നും ഹിന്ദുക്കളല്ലെന്നും ഇവർ മന്ത്രിമാരായത് കൊണ്ട് ഹിന്ദുക്കൾക്കൊരു പ്രയോജനവും ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷ പ്രചാരണത്തിന് ആരോപണ വിധേയനായ ഒരു യൂട്യൂബറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News