പിബി അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ല: എം.വി ഗോവിന്ദൻ
ഇളവ് ലഭിച്ചില്ലെങ്കിൽ ഏഴുപേരാണ് പിബിയിൽ നിന്ന് മാറിനിൽക്കേണ്ടിവരിക
Update: 2025-03-22 08:56 GMT
ഡൽഹി: പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പിണറായി വിജയന് പ്രായപരിധിയിൽ ഇളവുണ്ടാകുമെന്ന വാർത്തകൾക്കിടെയാണ് ഗോവിന്ദന്‍റെ പ്രതികരണം. ഇളവ് ലഭിച്ചില്ലെങ്കിൽ ഏഴുപേരാണ് പിബിയിൽ നിന്ന് മാറിനിൽക്കേണ്ടിവരിക. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പരിഗണന നൽകിയാണ് പിണറായിക്ക് പാർട്ടി ഇളവ് നൽകുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു ഡൽഹിയിൽ തുടക്കമായി. മധുരയിൽ ഏപ്രിൽ രണ്ടിന് തുടങ്ങുന്ന 24-ാം പാർട്ടി കോൺഗ്രസിലേക്കുള്ള കരട് സംഘടനാ റിപ്പോർട്ട് ചർച്ച ചെയ്‌ത് അംഗീകാരം നൽകും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ ചെന്നൈയിലായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിനില്ല.