രണ്ടാം പിണറായി സർക്കാറിന്റെ മൂന്നാംവർഷ പ്രോഗ്രസ് റിപ്പോർട്ട് വെള്ളിയാഴ്ച; വരുന്നത് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ

ക്ഷേമ പെൻഷൻ മുടങ്ങിയതടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങള്‍ തടസ്സപ്പെട്ടതിന് കാരണം കേന്ദ്രസർക്കാർ സമീപനമാണെന്നാണ് സർക്കാരിന്‍റെ കുറ്റപ്പെടുത്തല്‍

Update: 2024-06-06 01:12 GMT

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ഭരണവിരുദ്ധവികാരമെന്ന വിമർശനം ഉയരുന്നതിനിടെ രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് നാളെ പ്രകാശനം ചെയ്യും. ക്ഷേമ പെൻഷൻ മുടങ്ങിയതടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങള്‍ തടസ്സപ്പെട്ടതിന് കാരണം കേന്ദ്രസർക്കാർ സമീപനമാണെന്നാണ് സർക്കാരിന്‍റെ കുറ്റപ്പെടുത്തല്‍. ഇതിനിടയിലും പരമാവധി ജനക്ഷേമപ്രവർത്തനങ്ങള്‍ ചെയ്തുവെന്നാണ് സർക്കാരിന്‍റെ അവകാശവാദം.

കടുത്ത ഭരണവിരുദ്ധ വികാരമാണ് വലിയ തോല്‍വിക്ക് കാരണമായതെന്നാണ് ഇടത് മുന്നണിയുടെ പുറത്ത് പറയാത്ത വിലയിരുത്തല്‍. ആദ്യ പിണറായി സർക്കാർ ഉണ്ടാക്കിയ പ്രതിഛായയിലേക്ക് രണ്ടാം സർക്കാരിന് മൂന്ന് വർഷം കഴിയുമ്പോഴും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിലയിരുത്തലുണ്ട്.

Advertising
Advertising

ജനക്ഷേമ പ്രവർത്തനങ്ങളാണ് ഭരണത്തുടർച്ചയ്ക്ക് കാരണമായത്. എന്നാല്‍ ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയതും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും മാവേലി സ്റ്റോറുകളില്‍ ഉള്‍പ്പടെ അവശ്യസാധനങ്ങള്‍ ലഭിക്കാത്തതും ഇത്തവണ ജനരോഷത്തിന് കാരണമായി. അതിനിടെ സംസ്ഥാന ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളവും മുടങ്ങി.

കരുവന്നൂരടക്കമുള്ള സഹകരണ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുകളില്‍ പാര്‍ട്ടി നേതാക്കള്‍ പ്രതിക്കൂട്ടില്‍ നിന്നതും പ്രതിസന്ധിയുണ്ടാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രയുമെല്ലാം ഭരണവിരുദ്ധ വികാരമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ഇതിനെല്ലാം ഇടയിലാണ് സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നത്. നീതി ആയോഗിന്റേത് ഉൾപ്പടെ വിവിധ സൂചികകളിൽ സർക്കാർ ഒന്നാമതെത്തിയെന്നാണ് പ്രധാന അവകാശവാദം.

വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ പുരോഗതി കൈവരിച്ചു. അതിദാരിദ്ര്യ നിർമാർജനം രാജ്യത്തിന് തന്നെ മാതൃകയായി.വിഴിഞ്ഞം പദ്ധതിയും, വാട്ടർ മെട്രോയും ഉൾപ്പടെ വൻകിട പദ്ധതികൾ യാഥാർഥ്യമാക്കിയെന്നും സർക്കാർ അവകാശ വാദം ഉന്നയിക്കുന്നുണ്ട്. ജനക്ഷേമ പ്രവർത്തനങ്ങള്‍ക്ക് ഇടയ്ക്ക് തടസം നേരിട്ടത് കേന്ദ്രസർക്കാരിന്‍റെ സാമ്പത്തിക നയങ്ങളാണെന്നാണ് സർക്കാരിന്‍റെ കുറ്റപ്പെടുത്തല്‍. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News