വയറിളക്കം ബാധിച്ച് പതിമൂന്നുകാരൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് കുടുംബം

വാഗമണ്ണിൽ കുടുംബസമേതം യാത്ര പോയിരുന്നു

Update: 2023-05-04 06:56 GMT
Editor : Lissy P | By : Web Desk

തൃശൂർ: കാട്ടൂരിൽ വയറിളക്കം ബാധിച്ച് 13 വയസുകാരൻ മരിച്ചു. കാട്ടൂർ കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ ആണ് മരിച്ചത്. വയറിളക്കം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. ഭക്ഷ്യവിഷബാധമൂലമാണ് മരണമെന്നാണ് കുടുംബത്തിന്റെ പരാതി.

കഴിഞ്ഞ ദിവസം ഇടുക്കിയിലുള്ള വാഗമണ്ണിൽ കുടുംബ സമേതം യാത്ര ചെയ്തിരുന്നു. തട്ടുകടയിൽ നിന്നടക്കം കുട്ടി ഭക്ഷണം കഴിച്ചിരുന്നെന്നും കുടുംബം പറയുന്നു. അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകുകയൊള്ളൂ.മെഡിക്കൽ കോളജിൽ വെച്ചായിരിക്കും പോസ്റ്റ്‌മോർട്ടം നടക്കുക.

Advertising
Advertising
Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News