തിരുവല്ല സ്പിരിറ്റ് വെട്ടിപ്പ് കേസില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

ഫോറൻസിക്, എക്സൈസ്, ലീഗൽ മെട്രോളജി വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയുടെ ഫലം കേസിൽ നിർണായകമാകും

Update: 2021-07-03 03:05 GMT
Editor : Jaisy Thomas | By : Web Desk

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് വെട്ടിപ്പ് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കും വിതരണക്കാരായ കേറ്റ് എൻജിനിയറിംഗ്സിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഫോറൻസിക്, എക്സൈസ്, ലീഗൽ മെട്രോളജി വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയുടെ ഫലം കേസിൽ നിർണായകമാകും.

പ്രതിപ്പട്ടികയിലുള്‍പ്പെട്ട ജന. മാനേജര്‍ അലക്സ് എബ്രഹാം അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. സ്ഥാപന നടത്തിപ്പുകാരായ ഉദ്യോഗസ്ഥര്‍ക്ക് പുറമെ വിതരണക്കാര്‍ക്കും മധ്യപ്രദേശിലെ സ്പിരിറ്റ് ലോബിക്കുമടക്കം വെട്ടിപ്പില്‍ ഒരു പോലെ പങ്കുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരെയും വിതരണക്കാരായ കേറ്റ് എന്‍ജിനീയറിംഗ് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിന് പുറമെ മധ്യപ്രദേശിലും വിശദമായ അന്വേഷണം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

Advertising
Advertising

ആറ് മാസത്തിനിടെ ടി.എസ്.സിയിലേക്കെത്തിച്ച ലക്ഷക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് ചോര്‍ത്തി വിറ്റതായി സ്ഥിരീകരിച്ചതോടെ എക്സൈസ് കമ്മീഷണറും ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡിയും ആഭ്യന്തര അന്വേഷണങ്ങള്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ട്. അതേസമയം ഇന്നലെ പുളിക്കീഴ് സ്റ്റേഷനില്‍ വിദഗ്ധ സംഘം നടത്തിയ ടാങ്കര്‍ പരിശോധനയില്‍ ഇ ലോക്ക് സംവിധാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഫോറന്‍സികം, എക്സൈസ് , ലീഗല്‍ മെട്രോളജി വിഭാഗങ്ങള്‍ നടത്തിയ പരിശോധനയുടെ ഫലം കേസില്‍ നിര്‍ണായകമാവും.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News