തിരുവനന്തപുരം സ്വകാര്യ പണയ ഇടപാട് സ്ഥാപനത്തിലെ തിരിമറി; രണ്ടാമത്തെ യുവതിയും മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു

Update: 2026-07-06 03:47 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ പണയ ഇടപാട് സ്ഥാപനത്തിലെ തിരിമറിയുമായി ബന്ധപ്പെട്ട് ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി കൂടിയായ ചാവടിനട സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു. മറ്റൊരു ജീവനക്കാരിയും കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു.

സ്വർണാഭരണങ്ങൾ കൈക്കലാക്കിയ സ്ത്രീ തിരികെ നൽകിയില്ലെന്ന് കുറിപ്പെഴുതിയാണ് ഐശ്വര്യയും അഞ്ജുവും ആത്മഹത്യക്ക് ശ്രമിച്ചത്. വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു(28) ഇന്നലെ മരിച്ചിരുന്നു.

Advertising
Advertising

കബളിപ്പിച്ചു സ്വർണാഭരണങ്ങൾ വാങ്ങിയെന്നും തിരികെ ചോദിച്ചപ്പോൾ വിറ്റുപോയതായി പറഞ്ഞെന്നും അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളതായി ബന്ധുക്കൾ അറിയിച്ചിരുന്നു. 

ഇരുവരുടേയും അടുത്ത സുഹൃത്തായ സിന്ധുവിനാണ് സ്ഥാപനത്തില്‍ നാട്ടുകാര്‍ പണയം വച്ച 70 പവന്‍ സ്വര്‍ണം ഇവര്‍ മറിച്ച് നല്‍കിയത്. ഈ സ്വര്‍ണം പുറത്ത് പണയം വയ്ക്കുന്നതിലൂടെ ജീവനക്കാരികള്‍ക്ക് കമ്മിഷന്‍ ലഭിച്ചിരുന്നെന്നും പറയപ്പെടുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് സിന്ധു സ്വര്‍ണം തിരികെ നല്‍കിയില്ല. യാഥാര്‍ഥ ഉടമകള്‍ സ്വര്‍ണം തിരിച്ചെടുക്കാനെത്തിയോടെ പരിഭ്രാന്തരായ യുവതികള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിന്ധു പൊലീസ് കസ്റ്റഡിയിലാണ്.

സിന്ധുവിന്റെ വീട്ടിൽ നിന്നും വ്യാജ വിസിറ്റിങ് കാർഡുകളും ബിൽ ബുക്കും കണ്ടെടുത്തു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ സിന്ധുവിനെതിരെ മൂന്നു കേസുകൾ ഉണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News