'ഇത് അപ്പയുടെ പതിമൂന്നാം വിജയം; കയ്യെത്തും ദൂരത്ത് എന്നുമുണ്ടാകും'; പുതുപ്പള്ളിക്കാർക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

സോണിയാന്ധി, രാഹുല്‍ ഗാന്ധി,മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.കെ ആന്‍റണി തുടങ്ങി എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും നന്ദി പറയുന്നു

Update: 2023-09-08 07:32 GMT
Editor : Lissy P | By : Web Desk

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വിജയം പപ്പയുടെ പതിമൂന്നാമത്തെ വിജയമായി കണക്കാക്കുന്നെന്ന് ചാണ്ടി ഉമ്മൻ. ഇത് അപ്പയെ സ്‌നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. തനിക്ക് വേണ്ടി വോട്ടു ചെയ്ത പുതുപ്പള്ളിക്കാർക്ക് നന്ദി പറയുന്നു. കയ്യെത്തും ദൂരത്ത് എന്നുമുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

'വോട്ടു ചെയ്തവരും അല്ലാത്തവരും സമന്‍മാരാണ്. നമുക്ക് പുതുപ്പള്ളിയുടെ വളര്‍ച്ചക്ക് ഒരുമിച്ച് നിന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം.കഴിഞ്ഞ വര്‍ഷം വരെ ആര്‍ക്കും അപ്പയുടെ അടുത്ത് വന്ന് പ്രശ്നങ്ങള്‍ പറയാമായിരുന്നു. അതുപോലെ ഞാനും പാര്‍ട്ടിയും കയ്യെത്തുന്ന ദൂരത്ത് പുതുപ്പള്ളിക്കാരുടെ കൂടെയുണ്ടാകും. ' ചാണ്ടി ഉമ്മൻ പറഞ്ഞു.

Advertising
Advertising

'സോണിയാന്ധി, രാഹുല്‍ ഗാന്ധി,മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും നന്ദി പറയുന്നു. ഇതിന് പുറമെ എ.കെ ആന്‍റണിക്കും നന്ദി പറയുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഞങ്ങള്‍ക്കും കുടുംബത്തിനും നല്‍കിയ പിന്തുണ വലുതാണ്. കെ.സി വേണുഗോപാല്‍,വി.ഡി സതീശന്‍,കെ. സുധാകരന്‍ തുടങ്ങിയ എല്ലാ നേതാക്കള്‍ക്കും നന്ദി പറയുന്നു..' ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News