'പൊന്നാണ് ഈ മെമ്പർ'; പഞ്ചായത്ത് അംഗത്തിന് സ്വർണമോതിരം സമ്മാനിച്ച് കുടുംബശ്രീ പ്രവർത്തകർ

പനമരം പഞ്ചായത്ത് 11-ാം വാർഡ് അംഗം ബെന്നി ചെറിയാനാണ് സ്വർണമോതിരം സമ്മാനം നൽകിയത്

Update: 2025-11-05 14:45 GMT

വയനാട്: പനമരം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്തംഗത്തിന്് കുടുംബശ്രീ അംഗങ്ങൾ സമ്മാനമായി നൽകിയത് കാൽപ്പവൻ സ്വർണ മോതിരം.പതിനൊന്നാം വാർഡ് മെമ്പർ ബെന്നി ചെറിയാനെ ആണ് സ്വർണ മോതിരം നൽകി ആദരിച്ചത്. കുടുംബശ്രീ അംഗങ്ങൾ നൽകിയ യാത്രയയപ്പിലാണ് സ്വർണസമ്മാനം കൈമാറിയത്.

പനമരം പഞ്ചായത്ത് ഓഫീസിൽ മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ ഒറ്റയാൾ സമരം നടത്തിയ ആളാണ് പതിനൊന്നം വാർഡ് മെമ്പർ ബെന്നി ചെറിയാൻ.2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തംഗത്തിന് നൽകുന്ന രാംവിലാസ് പുരസ്‌കാരം നേടുകയും ചെയ്തു. ഭരണസമിതിയുടെ കാലാവധി പൂർത്തിയാകൻ ദിവസങ്ങൾ ബാക്കിനിൽക്കെ കുടുംബശ്രീ നൽകിയ യാത്രയയപ്പിലാണ് മെമ്പർക്ക് സ്വർണ്ണ മോതിരം നൽകിയത്.

കഴിഞ്ഞ അഞ്ചുവർഷം ഏതു വിഷയത്തിലും കൂടെ നിന്ന മെമ്പർക്ക് സന്തോഷത്തോടെയാണ് ഈ സമ്മാനം നൽകിയത് എന്നാണ് കുടുംബശ്രീ അംഗങ്ങൾ പറയുന്നത് . പരിപാടിയോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News