മിനിറ്റ്‌സ് കിട്ടാതെ ക്യാബിനില്‍ പ്രവേശിക്കില്ലെന്ന് തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍; മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ ക്യാബിനില്‍ കയറി

കൗണ്‍സിലില്‍ ചെയര്‍പേഴ്‌സണും ഭരണകക്ഷി അംഗങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു

Update: 2026-07-28 11:43 GMT

ഇടുക്കി: തൊടുപുഴ നഗരസഭയില്‍ നാടകീയ രംഗങ്ങള്‍. കൗണ്‍സില്‍ മിനിറ്റ്‌സ് ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ ക്യാബിനില്‍ പ്രവേശിക്കാതെ പുറത്തുനിന്ന് പ്രതിഷേധിച്ചു.

ഇന്നലെ നടന്ന കൗണ്‍സിലിന്റെ മിനിറ്റ്‌സ് ആണ് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെടുന്നത്. കൗണ്‍സിലില്‍ ചെയര്‍പേഴ്‌സണും ഭരണകക്ഷി അംഗങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു.

കൗണ്‍സില്‍ തീരുമാനം അട്ടിമറിക്കുമോ എന്ന ആശങ്കയാണ് പ്രതിഷേധത്തിന് കാരണമെന്ന് സൂചന. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ നഗരസഭയില്‍ എത്തിയതോടെ ചെയര്‍പേഴ്‌സണ്‍ ക്യാബിനുള്ളില്‍ പ്രവേശിച്ചു.

തൊടുപുഴ നഗരസഭയിൽ നിലവിൽ യുഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ചെയര്‍പേഴ്സനെ മാറ്റാന്‍ യുഡിഎഫില്‍ പടയൊരുക്കും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെയാണ് ചെയര്‍പേഴ്‌സന്റെ പ്രതിഷേധം. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തൊടുപുഴയില്‍ യുഡിഎഫ് ഭരണം പിടിച്ചത്.

മുന്നണിയിലെ ധാരണപ്രകാരം ആദ്യ ടേമില്‍ മുസ്‌ലിം ലീഗിന് ചെയര്‍പേഴ്‌സണ്‍ പദവി നല്‍കിയെങ്കിലും ചെയര്‍പേഴ്‌സണും കൗണ്‍സില്‍ അംഗങ്ങളും രണ്ട് ചേരിയിലാണ്. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News