മുണ്ടംവേലിയിലെ ഫ്ലാറ്റ് പൊളിക്കേണ്ടതില്ല, റിപ്പയർ ചെയ്യാവുന്നതേയുള്ളൂ; രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമെന്ന് തോമസ് ഐസക്

യാതൊരു പഠനവും നടത്താതെയാണ് മുഖ്യമന്ത്രി ഫ്ലാറ്റ് പൊളിച്ചു കളയാൻ പറയുന്നതെന്നും തോമസ് ഐസക്

Update: 2026-09-30 10:05 GMT

കൊച്ചി: തോപ്പുംപടി മുണ്ടംവേലിയിലെ ഫ്ലാറ്റ് പൊളിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി. തോമസ് ഐസക്ക്. കെട്ടിടത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ അറ്റകുറ്റപ്പണി നടത്തി പരിഹരിക്കുകയാണ് വേണ്ടതെന്നും, യാതൊരു പഠനവും നടത്താതെയാണ് മുഖ്യമന്ത്രി ഫ്ലാറ്റ് പൊളിച്ചു കളയാൻ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഫ്ലാറ്റിലെ ചോർച്ചയോ പ്ലംബിങ് തകരാറുകളോ ഏത് പുതിയ കെട്ടിടത്തിലും വരുന്ന ചെറിയ വീഴ്ചകൾ മാത്രമാണെന്നും, അതിന് മുഴുവൻ കെട്ടിടവും പൊളിച്ചു കളയുന്നത് എന്തിനാണെന്നും തോമസ് ഐസക്ക് ചോദിച്ചു. ലൈഫ് മിഷൻ പദ്ധതിയെ അട്ടിമറിക്കാനും വിവാദങ്ങളിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ഇതിന് പിന്നിലെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഫ്ലാറ്റിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് അന്വേഷിച്ച് പരിഹരിക്കണമെന്നും, അവിടത്തെ താമസക്കാരെ സുരക്ഷിതമായി മാറ്റി താമസിപ്പിച്ച് പ്രശ്നപരിഹാരത്തിന് തയാറാകണമെന്ന നിലപാടാണ് സിപിഎമ്മും പങ്കുവെക്കുന്നത്.

Advertising
Advertising

അതേസമയം, മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ഗുരുതരമായ അപാകതകളും ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കും. പ്രാഥമിക അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വിജിലൻസ് ഡയറക്ടർക്ക് കൈമാറി. സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി ശിപാർശ നൽകിയിരുന്നു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News