''ജുഡീഷ്യറിയെ വിമര്‍ശിക്കുന്നത് അടിസ്ഥാന നിയമതത്വങ്ങളെക്കുറിച്ച് അറിവില്ലാത്തവര്‍...'' ജസ്റ്റിസ് പി. ഗോപിനാഥ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ള അഞ്ച് പ്രതികള്‍ക്ക് കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചിരുന്നു.

Update: 2022-02-07 09:39 GMT
Advertising

വാദത്തിനിടെ കോടതിക്കെതിരെയുണ്ടായ വിമര്‍ശനങ്ങളെകുറിച്ചും പരാമര്‍ശിച്ചാണ് ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഹൈക്കോടതി വിധി. നീതിന്യായ സംവിധാനത്തിന്‍റെ പ്രവർത്തനത്തെ കുറിച്ചോ അതിന്‍റെ അടിസ്ഥാന നിയമതത്വങ്ങളെ കുറിച്ചോ കാര്യമായ വിവരമോ അറിവോ ഇല്ലാതെ പലരും ജുഡീഷ്യറിയെ വിമര്‍ശിക്കുന്നതെന്നാണ് ജസ്റ്റിസ്. പി. ഗോപിനാഥിന്‍റെ വിമര്‍ശനം.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ള അഞ്ച് പ്രതികള്‍ക്ക്  കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചത്. ദിലീപിനെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തുന്നതിനുള്ള തെളിവുകൾ ഹജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ള പറഞ്ഞു

ദിലീപിനെതിരെയുള്ള ഗൂഡാലോചന കുറ്റം പ്രഥമദ്യഷ്ടാ നിലനില്‍ക്കുന്നതല്ലെന്നും ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ലെങ്കിൽ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഫോണുകള്‍ ഹാജരാക്കാതിരുന്നത് അന്വേഷണത്തോട് നിസഹകരണം കാണിച്ചുവെന്നതിന് തെളിവായി കണക്കാക്കാനാവില്ലെന്നും കോടതിയുടെ നിരീക്ഷിച്ചു.കൈവശമുള്ള ഫോണുകള്‍ എല്ലാം ഹരജിക്കാര്‍ ഹാജരാക്കിയിരുന്നുവെന്നും കോടതി ഉത്തരവില്‍ പറയുന്നു. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News