അക്രമത്തിന്റെ മാർഗത്തിൽ പ്രവർത്തിക്കുന്നവരെ വിദ്യാഭ്യാസം കൊണ്ട് നേരിടണം: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്താൻ എല്ലാവരും പ്രവർത്തിക്കണമെന്നും കാന്തപുരം

Update: 2023-01-28 07:15 GMT
Editor : afsal137 | By : Web Desk

എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

Advertising

കോഴിക്കോട്: സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്താൻ എല്ലാവരും പ്രവർത്തിക്കണമെന്നും അക്രമത്തിന്റെ മാർഗത്തിൽ പ്രവർത്തിക്കുന്നവരെ വിദ്യാഭ്യാസം കൊണ്ട് നേരിടണമെന്നും കാന്തപുരം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലായിരുന്നു കാന്തപുരം അബൂബക്കർ മുസ്ലിയാർ ഒരിടവേളയ്ക്ക് ശേഷമാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. ഗോൾഡൻ ഫിഫ്റ്റിയോടനുബന്ധിച്ച് നാളെയും മറ്റന്നാളും നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ 7,000 വിദ്യാർഥി പ്രതിനിധികൾ സംബന്ധിക്കും. 17 സെഷനുകളിലായി 50 പ്രമുഖർ സംസാരിക്കും.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News