പൊലീസിനെതിരെ വധഭീഷണി: വി.ജോയ് എംഎൽഎക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ കേസ്

കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

Update: 2026-10-03 01:40 GMT
Editor : Athulya | By : Web Desk

തിരുവനന്തപുരം: പൊലീസുകാർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി.ജോയ്, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിൽ ഒന്നാം പ്രതിയാണ് വി.ജോയ് എംഎൽഎ. കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ് കുമാർ, എസ്ഐ ഗോകുൽ.ജി എന്നിവരെ പരസ്യമായി ഭീഷണിപ്പെടുത്തിയതിനാണ് നടപടി.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം. പ്രകടനത്തിനിടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ പൊലീസുകാർക്കെതിരെ രൂക്ഷമായ ഭാഷയിലും ഭീഷണി സ്വരത്തിലും സംസാരിക്കുകയായിരുന്നുവെന്നാണ് ആരോപണം. 'പൊറുതിമുട്ടിയാൽ കൊലപാതകം നടക്കും' എന്നായിരുന്നു വി.ജോയിയുടെ ഭീഷണി.  

കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കലാപാഹ്വാനം തുടങ്ങിയ ഗുരുതര വകുപ്പുകളും നേതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News