മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമം ചുമത്തി; വർക്കല പാരാഗ്ലൈഡിങ് അപകടത്തിൽ മൂന്നു പേർ അറസ്റ്റിൽ

സ്ഥാപനത്തിന്റെ ഉടമകളായ ആകാശ്, ജിനീഷ് എന്നിവർ ഒളിവിലാണെന്ന് പൊലീസ്

Update: 2023-03-08 04:27 GMT

Paragliding accident , Varkala

Advertising

വർക്കല: പാപനാശം ബീച്ചിലെ പാരാഗ്ലൈഡിങ് അപകടത്തിൽ മൂന്നു പേർ അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ ഇൻസ്ട്രക്ടർ സന്ദീപ് ഉൾപ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് മറ്റു രണ്ടുപേർ. മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, സ്ഥാപനത്തിന്റെ ഉടമകളായ ആകാശ്, ജിനീഷ് എന്നിവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. എന്നാൽ ലൈസൻസുണ്ടെന്നാണ് സന്ദീപ് പറയുന്നത്.

ഇന്നലെ നാലരയോടെ കോയമ്പത്തൂർ സ്വദേശി പവിത്രയും ഇൻസ്ട്രക്ടറായ സന്ദീപും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങുകയായിരുന്നു. ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടമായ പാരാ ഗ്ലൈഡിംഗ് സംവിധാനം ഹൈമാസ്റ്റ് ലൈറ്റിൽ കുരുങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ വർക്കല പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് പ്രത്യേകം തയ്യാറാക്കിയ വലയിലേക്ക് ഇരുവരേയും ഇറക്കി. ഹൈമാസ്റ്റ് ലൈറ്റിന്റെ അഗ്രഭാഗം താഴേക്ക് താഴ്ത്തിയ ശേഷമാണ് താഴേക്ക് ഇറക്കിയത്. ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവരെ താഴെയിറക്കാനായത്. തുടർന്ന് ഇരുവരേയും വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ വലിയ പരിക്കില്ലാത്തതിനാൽ സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.



Full View

Three arrested in Varkala paragliding accident

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News