ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ അക്രമിച്ച കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ

ബാലുശ്ശേരി പാലോളിമുക്കിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനാണ് മർദനമേറ്റത്

Update: 2022-06-24 03:15 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: ബാലുശ്ശേരി പാലോളിമുക്കിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ മർദിച്ച കേസിൽ അഞ്ച് പേർ കസ്റ്റഡിയിൽ. കണ്ടാലറിയാവുന്ന 29 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. കസ്റ്റഡിയിലുള്ളവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 

 ജിഷ്ണുവിനെതിരെ കൊലപാതക ശ്രമമെന്നാണ് എഫ്.ഐ.ആർ ഉള്ളത്. ജിഷ്ണുവിനെ പ്രതികൾ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചു എന്ന് എഫ്.ഐ.ആറിൽ പറയുന്നു.  ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചു എന്നും രാഷ്ടീയ വിരോധമാണ് ആക്രമണത്തിന് കാരണം എന്നും എഫ്.ഐ.ആറിലുണ്ട്.

ഡി.വൈ.എഫ്‌ഐ. തൃക്കുറ്റിശ്ശേരി യൂണിറ്റ് സെക്രട്ടറിയാണ് ജിഷ്ണുരാജ്. ഫ്‌ളക്‌സ് കീറി എന്നാരോപിച്ചായിരുന്നു ആക്രമണം. അക്രമത്തിന് പിന്നിൽ ലീഗ്- എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് ജിഷ്ണു പറഞ്ഞു. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നായിരുന്നു എസ്.ഡി.പി.ഐയുടെ പ്രതികരണം.

ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ജിഷ്ണുവിന് നേരെ ആക്രമണമുണ്ടായത്. സുഹൃത്തിൻറെ വീട്ടിൽ നിന്ന് പിറന്നാൾ പാർട്ടി കഴിഞ്ഞ് വരികയായിരുന്ന തന്നെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു എന്ന് ജിഷ്ണു മീഡിയവണിനോട് പറഞ്ഞിരുന്നു.

അക്രമികളുടെ കയ്യിലുണ്ടായിരുന്ന വാൾ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തിയ ശേഷം സി.പി.എം നേതാക്കളുടെ ആവശ്യപ്രകാരമാണ് ഫ്‌ളക്‌സ് ബോർഡുകൾ കീറിയതെന്ന് പറയുന്ന വീഡിയോ ചിത്രീകരിച്ചതായും ജിഷ്ണു പറഞ്ഞു. എസ്.ഡി.പി.ഐയുടെ ഫ്‌ളക്‌സ് കീറിയതിന് ജിഷ്ണുവിന്റെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News