സപ്ലൈകോയിലെ വില വർധന പഠിക്കാൻ മൂന്ന് അംഗ സമിതി

സപ്ലൈകോയുടെ പ്രവർത്തനത്തെക്കുറിച്ചും നവീകരണത്തെക്കുറിച്ചും പഠിക്കാനും സമിതിയോട് ഭക്ഷ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്

Update: 2023-11-17 11:11 GMT

തിരുവനന്തപുരം: സപ്ലൈകോയിലെ സാധനങ്ങളുടെ വിലക്കയറ്റം പഠിക്കാൻ മൂന്ന് അംഗ സമിതി. സപ്ലൈകോ എംഡി, സിവിൽ സപ്ലൈസ് സെക്രട്ടറി എന്നിവർ ഉള്‍പ്പെട്ടതാണ് സമിതി. 15 ദിവസത്തിനകം റിപ്പോർട്ട് ഭക്ഷ്യവകുപ്പിന് കൈമാറും. ഭക്ഷ്യവകുപ്പ് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സമിതിയെ രൂപികരിച്ചത്. 


സപ്ലൈകോയിൽ വിൽക്കുന്ന പതിമൂന്ന് ഇന അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടാൻ ഇടതുമുന്നണിയോഗം അനുമതി നൽകിയിരുന്നു. ഇത് കൃത്യമായി പഠിക്കാനും എത്ര ശതമാനം വില കൂട്ടണമെന്ന് തീരുമാനിക്കാനുമാണ് സമിതിയെ നിയമിച്ചിരിക്കുന്നത്.

Advertising
Advertising


സപ്ലൈകോയുടെ പ്രവർത്തനത്തെക്കുറിച്ചും നവീകരണത്തെക്കുറിച്ചും പഠിക്കാനും സമിതിയോട് ഭക്ഷ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ജനുവരി ആദ്യവാരത്തോടെയായിരിക്കും സപ്ലൈകോയിലെ അവശ്യസാധനങ്ങുടെ വിലയിൽ മാറ്റം വരിക.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News