തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ

കാറളം ഹരിപുരം സ്വദേശി കുഴിപ്പള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരാണ് മരിച്ചത്

Update: 2023-02-15 02:55 GMT
Editor : banuisahak | By : Web Desk

തൃശൂർ: തൃശൂർ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ. കാറളം ഹരിപുരം സ്വദേശി കുഴിപ്പള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. 

ഇന്നലെ രാത്രിയായിരുന്നു സംഭവം. ഏറെ വൈകിയിട്ടും ആരെയും പുറത്ത് കാണാത്തതിനെ തുടർന്ന് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കൾ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. രാത്രി പതിനൊന്ന് മണിയോട് കൂടി വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൂവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 

ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഹനൻ വീടിനടുത്ത് തന്നെ ഒരു പലചരക്ക് കട നടത്തിയിരുന്നു. ആത്മഹത്യക്ക് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.  

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News