കൊച്ചിയിൽ ഗർഭിണിയായ യുവതി അടക്കം മൂന്ന് പേരിൽ നിന്ന് ലഹരി മരുന്ന് പിടികൂടി

ഹോട്ടലിൽ മുറി എടുത്തായിയിരുന്നു പ്രതികള്‍ ലഹരി ഇടപാട് നടത്തിയിരുന്നത്

Update: 2023-01-26 14:04 GMT

കൊച്ചി: മാരക ലഹരി മരുന്നുകളുമായി ഗർഭിണിയായ യുവതി അടക്കം മൂന്ന് പേർ പിടിയിൽ. ആലുവ സ്വദേശികളായ നൗഫൽ, സനൂപ്, അപർണ എന്നിവരാണ് അറസ്റ്റിലായത്. അപർണ ആറുമാസം ഗർഭിണിയാണ്.

ഇവരിൽ നിന്ന് എം.ഡി.എം.എ, ഹാഷിഷ്, കഞ്ചാവ്, എൽ,എസ്.ഡി സ്റ്റാമ്പ്‌, നൈട്രസ്പാം ഗുളികൾ എന്നിവ പിടിച്ചെടുത്തത്.

ഹോട്ടലിൽ മുറി എടുത്തായിയിരുന്നു പ്രതികള്‍ ലഹരി ഇടപാട് നടത്തിയിരുന്നത്. അപർണയുടെ ചികിത്സക്കായെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ ഹോട്ടലിൽ മുറി എടുത്തിരുന്നത്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News