ഫ്‌ളക്‌സിലെ ഫോട്ടോ ചെറുതായി; സ്‌കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ച് തൃശൂർ മേയർ

"ഡെപ്യൂട്ടി സ്പീക്കറുടെ റേഞ്ചിൽ നിൽക്കുന്ന എന്നെ അപമാനിക്കാൻ മനഃപൂർവ്വം ചെയ്തതായി തോന്നി."

Update: 2021-12-08 06:49 GMT
Editor : abs | By : Web Desk

തൃശൂർ: ഫ്‌ളക്‌സ് ബോർഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന കാരണം പറഞ്ഞ് മേയർ എം.കെ. വർഗീസ് സ്‌കൂളിലെ ചടങ്ങു ബഹിഷ്‌കരിച്ചു. വിജയ ദിനാചരണത്തിന്റെ ഭാഗമായി പൂങ്കുന്നം ഗവ. സ്‌കൂളിൽ സ്ഥാപിച്ച ബോർഡാണു മേയറെ ചൊടിപ്പിച്ചത്. ഫോട്ടോ ചെറുതായതുകൊണ്ടാണ് മടങ്ങിയതെന്നും മേയർ പദവിയെ അപമാനിക്കാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം എംഎൽഎ പി ബാലചന്ദ്രന്റെ ചിത്രമാണ് ഫ്‌ളക്‌സിൽ വലുതാക്കി വച്ചിരുന്നത്. സംഭവം വിവാദമായതോടെ സ്ഥലം എംഎൽഎയും ചടങ്ങിനെത്തിയില്ല. സ്ഥിരം സമിതി ചെയർമാൻ എൻഎ ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Advertising
Advertising

' ഈ വിദ്യാലയം കോർപറേഷനു കീഴിലുള്ളതാണ്. അവിടെയൊരു പരിപാടി നടത്തുമ്പോൾ അതിന്റെ നോട്ടിസിനും ബോർഡിനുമെല്ലാം അനുമതി വാങ്ങണം. കോർപറേഷനുമായി കൂടിയാലോചിക്കണം. എംഎൽഎയുടെ പടം വലുതാക്കിയോ ചെറുതാക്കിയോ വയ്ക്കട്ടെ. പ്രോട്ടോക്കോൾ അനുസരിച്ചു മേയറുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിന്റെ പരിപാടിയിൽ മേയർക്കാണ് ഉയർന്ന സ്ഥാനം. എം.കെ വർഗീസ് ആണോ അല്ലയോ എന്നല്ല. ഫ്‌ളക്‌സിൽ എന്റെ ഫോട്ടോ ചെറുതായിരുന്നു. അത് മാനസിക വിഷമമുണ്ടാക്കി. പ്രോട്ടോകോൾ ലംഘനം മാത്രമല്ല, എന്നെ അവഹേളിക്കുന്നതായി തോന്നി. ഡെപ്യൂട്ടി സ്പീക്കറുടെ റേഞ്ചിൽ നിൽക്കുന്ന എന്നെ അപമാനിക്കാൻ മനഃപൂർവ്വം ചെയ്തതായി തോന്നി. മേയർ എന്ന പദവിക്ക് കൊടുക്കേണ്ട ബഹുമാനം നൽകിയില്ല. അതു കൊണ്ടു ചടങ്ങ് ബഹിഷ്‌കരിച്ചു. സ്‌റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർക്ക് ഇതുമായി ബന്ധപ്പെട്ട് കത്തയച്ചിട്ടുണ്ട്. നിരന്തരമായി ഈ പ്രോട്ടോകോൾ ലംഘനം നടക്കുന്നുണ്ട്'' - വർഗീസ് പറഞ്ഞു.

നേരത്തെ, പൊലീസുകാർ സല്യൂട്ട് ചെയ്യാത്തതിൽ മേയർ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു മേയറുടെ പരാതി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News