തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തും; സർക്കാർ ഹൈക്കോടതിയിൽ
തൃശൂര്‍ പൂരം വെടിക്കെട്ട് തടയണമെന്ന് ആവശ്യപ്പെട്ടാണ് വെങ്കിടാചലം ഹരജി നൽകിയത്
Update: 2025-04-12 06:59 GMT
കൊച്ചി: തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തിരുവമ്പാടി സ്വദേശി വെങ്കിടാചലം നൽകിയ ഹരജി ഹൈക്കോടതി തീർപ്പാക്കി. തൃശൂര്‍ പൂരം വെടിക്കെട്ട് തടയണമെന്ന് ആവശ്യപ്പെട്ടാണ് വെങ്കിടാചലം ഹരജി നൽകിയത്. മെയ് ആറിനാണ് ഇത്തവണ തൃശൂർ പൂരം.
വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കിൽ 200 മീറ്റർ പാലിക്കേണ്ടി വരില്ല.
Updating