കോലഞ്ചേരിയിലെ പാറമടയിൽ താഴ്ത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി: കൊല നടത്തിയത് അമ്മ

കോലഞ്ചേരി തിരുവാണിയൂരിൽ പാറമടയില്‍ കെട്ടിത്താഴ്ത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കല്ലില്‍കെട്ടിയാണ് കുട്ടിയെ പാറമടയില്‍ താഴ്ത്തിയതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു

Update: 2021-06-03 11:40 GMT

കോലഞ്ചേരി തിരുവാണിയൂരിൽ പാറമടയില്‍ കെട്ടിത്താഴ്ത്തിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കല്ലില്‍കെട്ടിയാണ് കുട്ടിയെ പാറമടയില്‍ താഴ്ത്തിയതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. രക്തസ്രാവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

യുവതി ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. പ്രസവത്തെ തുടർന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വച്ച് ഡോക്ടർമാർ ചോദ്യം ചെയ്തപ്പോൾ ആണ് താൻ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയിൽ കെട്ടിതാഴ്ത്തിയെന്നും അവർ പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

കുഞ്ഞിനെ പാറമടയിൽ കല്ലിട്ട് കെട്ടിതാഴ്ത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പാറമടയിലെത്തി പരിശോധന ആരംഭിക്കുകയായിരുന്നു. നാൽപ്പത് വയസുള്ള ഈ സ്ത്രീക്ക് നാല് മക്കളുണ്ട്. മക്കളിൽ മൂത്തയാൾക്ക് 24 വയസുണ്ട്. ഗർഭിണിയായിരുന്നുവെന്ന വിവരം മറ്റാർക്കും അറിയില്ലായിരുന്നുവെന്നാണ് സൂചന. കൃത്യം ചെയ്യാൻ ഇവരുടെ ഭ‍ർത്താവ് സഹായിച്ചോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News