കൈവെട്ട് കേസിലെ പ്രതികളും തന്നെ പോലെ വിശ്വാസത്തിന്റെ ഇരകളാണെന്ന് ടി.ജെ ജോസഫ്

ഒന്നാം പ്രതി സവാദിനെ കണ്ടെത്താത്തത് നിയമ സംവിധാനത്തിന്റെ പരാജയമാണെന്നും ടി.ജെ ജോസഫ്

Update: 2023-07-12 11:52 GMT
Editor : rishad | By : Web Desk

ടി.ജെ ജോസഫ്

Advertising

എറണാകുളം: കൈവെട്ട് കേസിലെ പ്രതികളും തന്നെ പോലെ വിശ്വാസത്തിന്റെ ഇരകളാണെന്ന് ടി.ജെ ജോസഫ്. തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയവർ ഇപ്പോഴും കാണാമറയത്താണ്. ഒന്നാം പ്രതി സവാദിനെ കണ്ടെത്താത്തത് നിയമ സംവിധാനത്തിന്റെ പരാജയമാണെന്നും ടി.ജെ ജോസഫ് പ്രതികരിച്ചു.

''ശിക്ഷാ വിധി വരുമ്പോൾ, സാധാരണ പൗരനെ പോലെയുള്ള കൗതുകം മാത്രമാണ് തനിക്കുള്ളത്. ഇപ്പോൾ ശിക്ഷിക്കപ്പെട്ടവർ ആരുടെയൊക്കെയോ ആജ്ഞാനുവർത്തികളാണ്. പിന്നിൽ മറ്റ് പലരുമാണ്. അവരാണ് ആഹ്വാനം ചെയ്തത്. മുഖ്യപ്രതിയെ പിടിക്കാനാകാത്തത് നിയമ വ്യവസ്ഥയ്ക്കുള്ള പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. അഞ്ച് പേരെ വെറുതെ വിട്ടു. ഭീകരപ്രവർത്തനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട ആറു പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലിൽ പാർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ, കുഞ്ഞ് പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. നാലാം പ്രതിയായിരുന്ന ഷഫീഖ്, ആറാം പ്രതിയായിരുന്ന അസീസ് ഓടക്കാലി, ഏഴാം പ്രതിയായിരുന്ന മുഹമ്മദ് റാഫി, എട്ടാംപ്രതിയായിരുന്ന സുബൈര്‍, പത്താം പ്രതിയായിരുന്ന മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.

Full View



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News