പുരുഷന്മാർക്ക് വേണ്ടി ഞാൻ ന്യായീകരിക്കും, രാഹുൽ ഈശ്വറിനെ ജയിലിലടച്ചത് തെറ്റ്; ടിഎംസി നേതാവ് സജി മഞ്ഞക്കടമ്പിൽ
മാസങ്ങൾക്ക് ശേഷം വെളിപ്പെടുത്തൽ നടത്തുന്നതിനെ പീഡനം എന്ന് പറയാനാവില്ലെന്ന് സജി മഞ്ഞക്കടമ്പിൽ
Update: 2025-12-06 14:19 GMT
കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതയെ അപമാനിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിൽ. മാസങ്ങൾക്ക് ശേഷം വെളിപ്പെടുത്തൽ നടത്തുന്നതിനെ പീഡനം എന്ന് പറയാനാവില്ല. ഇതിനെ കച്ചവടമെന്നേ പറയാൻ കഴിയൂവെന്നാണ് സജിയുടെ പരാമർശം.
രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ളവർ ഇതിലൊന്നും വീഴരുത്. പ്രായപൂർത്തിയായ സ്ത്രീക്ക് പീഡനം തിരിച്ചറിയാൻ കഴിഞ്ഞില്ലേയെന്നും ഇത് കച്ചവടമാണെന്നും പറഞ്ഞ സജി രാഹുൽ ഈശ്വറിനെ ജയിലിലടച്ചത് തെറ്റാണെന്നും അഭിപ്രായപ്പെട്ടു. പുരുഷ കമ്മീഷൻ വേണമെന്ന് നേരത്തെ പറഞ്ഞയാളാണ് താനെന്നും പുരുഷന്മാർക്ക് വേണ്ടി താൻ ന്യായീകരിക്കുമെന്നും സജി വ്യക്തമാക്കി.