സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കോവിഡ്; 54 മരണം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ശതമാനം

Update: 2021-05-07 12:51 GMT
Editor : Shaheer | By : Web Desk

സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 54 പേർ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം നാലു ലക്ഷം കവിഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീൻ സാംപിൾ, സെന്റിനൽ സാംപിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആർ, ആർടി എൽഎഎംപി, ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,67,60,815 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,662 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News