ടി.പി വധക്കേസ് പ്രതിക്ക് പരോളില്‍ കല്യാണം

ടി.പി വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ് എന്നിവര്‍ പരോളിലിറങ്ങി വിവാഹം കഴിച്ചത് വിവാദമായിരുന്നു.

Update: 2021-07-04 04:00 GMT

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ആറാം പ്രതി അണ്ണന്‍ സിജിത്ത് പരോളിലിറങ്ങി വിവാഹിതനായി. മേയിലാണ് സിജിത്ത് പരോളിലിറങ്ങിയത്. ഇതിന് ശേഷമാണ് വിവാഹം നിശ്ചയിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം.

ടി.പി വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ് എന്നിവര്‍ പരോളിലിറങ്ങി വിവാഹം കഴിച്ചത് വിവാദമായിരുന്നു. അതുകൊണ്ട് തന്നെ തലശ്ശേരിയില്‍ വളരെ രഹസ്യമായിട്ടായിരുന്നു സിജിത്തിന്റെ വിവാഹച്ചടങ്ങ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ഫോട്ടോകള്‍ പുറത്തുവിടരുതെന്നും നിര്‍ദേശിച്ചിരുന്നു.

മുഹമ്മദ് ഷാഫിയുടെ വിവാഹച്ചടങ്ങില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ പങ്കെടുത്തിരുന്നു. ഷാഫിയുടെ മാതാപിതാക്കള്‍ വന്ന് ക്ഷണിച്ചതിനാലാണ് വിവാഹത്തില്‍ പങ്കെടുത്തത്, ജയില്‍ ഒരാളെ നന്നാക്കാനുള്ള ഇടമാണ്. ജയിലിലാണ് എന്നതുകൊണ്ട് അയാളെ ബഹിഷ്‌കരിക്കേണ്ടതില്ലെന്നായിരുന്നു എം.എല്‍.എയുടെ വാദം.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News